ന്യൂഡൽഹി: സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും വാരിക്കൂട്ടിയ കോഹ്ലിയുടെ ബാറ്റുകൾ അടു ത്തിടെയായി റൺ ദാരിദ്ര്യം നേരിടുേമ്പാൾ ഇന്ത്യൻ നായകനെ പ്രായം ഓർമിപ്പിക്കുകയാണ് മുൻ നായകൻ കപിൽ ദേവ്. ന്യൂസിലൻഡിൽ മൂന്ന് ഫോർമാറ്റിലുമായി അവസാന 11 ഇന്നിങ്സിൽ ഒരു അർധസെഞ്ച്വറി മാത്രം നേടിയ കോഹ്ലി ഫോമില്ലാതെ കഷ്ടപ്പെടുേമ്പാഴാണ് കപിലിെൻറ കമൻറ്. ‘പ്രായം 30 കടന്നാൽ കാഴ്ചയെ ബാധിക്കും. സ്വിങ്ചെയ്യുന്ന പന്തുകളിൽ അദ്ദേഹത്തിെൻറ പ്രതിഭകാണാമായിരുന്നു. ഇൻസ്വിങ്ങറുകൾ അദ്ദേഹം മനോഹരമായ ഫ്ലിക്കിലൂടെ ബൗണ്ടറികളും കണ്ടെത്തും. പക്ഷേ, ഇക്കുറി രണ്ടു തവണ കോഹ്ലി അത്തരം പന്തുകളിൽ പുറത്തായി. കാഴ്ച അൽപംകൂടെ കോഹ്ലി ശരിയാക്കണമെന്ന് തോന്നുന്നു. മികച്ച താരങ്ങൾ ബൗൾഡായും എൽ.ബിയിലൂടെയും പുറത്താവാൻ തുടങ്ങുേമ്പാൾ കൂടുതൽ പരിശീലനം നടത്താനാണ് ആവശ്യപ്പെടുന്നത്. ഇത് വ്യക്തമാക്കുന്നത് കാഴ്ചയിലും പ്രതികരണത്തിലും വേഗംകുറയുന്നുവെന്നാണ്’ -31കാരനായ കോഹ്ലിയെ കപിൽ ഓർമപ്പെടുത്തുന്നു.
‘18 മുതൽ 24വരെ പ്രായത്തിൽ കാഴ്ച ശേഷി ഏറ്റവും മികച്ച നിലയയിലായിരുന്നു. പിന്നെ, പരിശീലനവും കഠിനാധ്വാനവും ആശ്രയിച്ചിരിക്കും. വിരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, വിവിയർ റിച്ചാർഡ്സ് തുടങ്ങിയ താരങ്ങളെല്ലാം ഈ പ്രശ്നം നേരിടുകയും മറികടക്കുകയും ചെയ്തവരാണ്. കോഹ്ലി കൂടുതൽ പരിശീലനത്തിലൂടെ ഇത് തരണം ചെയ്യണം. കാഴ്ചയിൽ മാറ്റമുണ്ടാവുേമ്പാൾ സാങ്കേതികക്ഷമത വർധിപ്പിച്ച് മറികടക്കുകയാണ് പരിഹാരം’ -കപിൽ പറയുന്നു.
ന്യൂസിലൻഡ് പര്യടനത്തിലെ രണ്ട് ടെസ്റ്റിൽ നാല് ഇന്നിങ്സിലായി 38 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. 9.50 റൺസാണ് ശരാരി. സമീപകാലത്ത് കോഹ്ലിയുടെ ഏറ്റവും മോശം പ്രകടനമാണിത്. ന്യൂസിലൻഡിൽ ട്വൻറി20, ഏകദിനം, ടെസ്റ്റ് ഫോർമാറ്റിൽ 11 മത്സരങ്ങളിലായി 218 റൺസ് മാത്രമാണ് കോഹ്ലിനേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.