സചിൻ എന്തിന് ഹാൻസി ക്യോണ്യയെ ഭയക്കുന്നു..?

മുംബൈ: ഉജ്ജ്വലമായ 24 വർഷത്തെ കരിയറിൽ ഏത് ബൗളർക്ക് മുന്നിലാണ് സചിൻ പകച്ചു പോയിട്ടുള്ളത്. ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ, പാകിസ്താൻ താരം വസീം അക്രം, വെസ്റ്റിന്ഡീസിൻെറ കോട്നി വാൽഷ് ഇവരൊക്കെയായിരുക്കും ഈ ചോദ്യത്തിനുത്തരമായി എല്ലാവരുടേയും മനസ്സിലെത്തുക. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ പങ്കെടുക്കവേ സചിന് മുന്നിലേക്ക് ഈ ചോദ്യമെത്തിയപ്പോൾ ഉത്തരം ഇവരാരുമായിരുന്നില്ല. താൻ നേരിടാൻ പകച്ച മനുഷ്യൻ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്യോണ്യയാണെന്നാണ് മാസ്റ്റർ ബ്ലാസ്റ്റർ പറയുന്നത്. 

'ഹാൻസിയുടെ പന്തുകൾ ബാറ്റ്സ്മാനെ ബുദ്ധിമുട്ടിലാക്കുന്നതായിരുന്നു. അവൻ ഒരു മീഡിയം പേസർ ആയിരുന്നെങ്കിലും ശക്തമായ ചുമൽ കൊണ്ട് ബൗൺസറുകളും പന്തിനെ കൃത്യമായി ചലിപ്പിക്കുകയും ചെയ്യും'- സചിൻ വാചലനായി. 32 ഏകദിനങ്ങളിൽ നിന്നായി സചിനെ മൂന്ന് തവണ മാത്രമാണി ഹാൻസി പുറത്താക്കിയിട്ടുള്ളത്. എന്നാൽ 11 ടെസ്റ്റിൽ നിന്നായി അഞ്ച് തവണയും ഹാൻസി സചിനെ പുറത്താക്കി.

ദക്ഷിണാഫ്രിക്കയുടെ മികച്ച ക്രിക്കറ്ററായിരുന്ന ഹാൻസി ക്യോണ്യ  2002ൽ നടന്ന വിമാനാപകടത്തിൽ വെച്ച് മരിച്ചിരുന്നു.

Tags:    
News Summary - Why Sachin Tendulkar hated to face Hansie Cronje

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.