ദക്ഷിണാഫ്രിക്കക്ക് ഇന്ന് പിങ്ക് ദിനമാണ്. സ്തനാർബുദത്തിനെതിരെ രാജ്യവും ക്രിക്കറ്റും കൈകോർക്കുന്ന ദിനം. നാലാം ഏകദിനത്തിന് മുേമ്പ ജൊഹാനസ് ബർഗും നഗരവും സ്റ്റേഡിയവുമെല്ലാം പിങ്ക് നിറത്തിൽ മുങ്ങിക്കുളിച്ചു. ഇൗ ദിവസം പതിവ് പച്ചക്കുപ്പായത്തിന് പകരം പിങ്ക് നിറമണിഞ്ഞാവും ടീം ഇറങ്ങുന്നത്.
സ്തനാർബുദത്തിനെതിരെ േപാരാടാനും ബോധവത്കരണത്തിനുമുള്ള ഫണ്ട് സമാഹരണവും പ്രചാരണവുമാണ് ഇൗ പോരാട്ടംകൊണ്ട് ലക്ഷ്യമിടുന്നത്.
2011ൽ ആരംഭിച്ച പിങ്ക് ഏകദിനത്തിൽ േതാറ്റിട്ടില്ലെന്ന പ്രത്യേകതയുണ്ട് പ്രോട്ടീസിന്. എബി ഡിവിേല്യഴ്സിെൻറ ബാറ്റിങ്ങിനുമുണ്ട് സവിശേഷത. പിങ്കിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഡിവിേല്യഴ്സ് ഉജ്ജ്വല ഫോമിലായിരുന്നു.
2015ൽ വിൻഡീസിനെതിരെ 44 പന്തിൽ 149 റൺസ് അടിച്ചതും ഇൗ നിറത്തിലായിരുന്നു. 2013ൽ ഇന്ത്യയെ നേരിട്ടപ്പോൾ 47 പന്തിൽ 77റൺസും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.