െഡർബി (ഇംഗ്ലണ്ട്): വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന പോരാട്ടത്തിൽ ഇന്ത്യക്ക് 35 റൺസ് ജയം. ആതിഥേയരും മുൻ ജേതാക്കളുമായി ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തപ്പോൾ ഇംഗ്ലീഷുകാരെ 47.3 ഒാവറിൽ 246 റൺസിന് പുറത്താക്കി.
ഒാപണർമാരായ പൂനം റോത്ത് (86), സ്മൃതി മന്ദന (90) എന്നിവർ നൽകിയ ഉജ്ജ്വല തുടക്കവും ക്യാപ്റ്റൻ മിതാലി രാജിെൻറ (71) അർധ സെഞ്ച്വറി പ്രകടനവും ചേർന്നപ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തി.
സ്മൃതി മന്ദാനയുടെ ബാറ്റിങ്
ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ ഒാപണിങ് കൂട്ടുകെട്ടിൽ പൂനവും സ്മൃതിയും 144 റൺസിെൻറ കൂട്ടുകെെട്ടാരുക്കിയാണ് അടിത്തറപാകിയത്. ഡെന്നിസൽ ഹേസലിെൻറ പന്തിൽ സെഞ്ച്വറിക്കരികെ സ്മൃതി മന്ദനി (90) വീണെങ്കിലും ക്രീസിലെത്തിയ ക്യാപ്റ്റൻ മിതാലി രാജ്, റോത്തിനെ കൂട്ടുപിടിച്ച് സ്കോറുയർത്തി.
രണ്ടാം വിക്കറ്റിൽ 78 റൺസിെൻറ പാർട്ണർഷിപ്പുമായി നിൽക്കവെ പൂനം റോത്ത് (86) പുറത്തായി. മറുവശത്ത് ക്യാപ്റ്റൻ മിതാലി രാജ് ഏഴാം അർധ സെഞ്ച്വറിയുമായി കുതിച്ചു. ഹർമൻപ്രീത് കൗർ 24 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലീഷ് നിരയിൽ ഫ്രാൻ വിൽസൺ (81), ഹീതർ നൈറ്റ് (46) എന്നിവർ ചെറുത്തുനിൽപ് നടത്തിയെങ്കിലും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ജുലാൻ ഗോസ്വാമിയും സംഘവും പത്തുവിക്കറ്റും കൊയ്തു. ദീപ്തി ശർമ മൂന്നും ശിഖ പാണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി. സ്മൃതി മന്ദനയാണ് പ്ലെയർ ഒാഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.