ഐ.പി.എല്ലിന്​ വേണ്ടി ഏഷ്യാ കപ്പ്​ മാറ്റരുത്​- പി.സി.ബി

ഇസ്​ലാമാബാദ്​: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ)​ നടത്താൻ ഏഷ്യാ കപ്പ്​ മാറ്റിവെക്കരുതെന്ന്​ പാകിസ്​താൻ ക്രിക്ക റ്റ്​ ബോർഡ്​. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ സെപ്​റ്റംബറിൽ യു.എ.ഇയിൽ നടക്കേണ്ട ഏഷ്യാ കപ്പ്​ മാറ ്റിവെക്കരുതെന്നും ഐ.പി.എല്ലിനായി ടൂർണമ​െൻറ്​ മാറ്റാനുള്ള നീക്കം തങ്ങൾ അംഗീകരിക്കില്ലെന്നും പി.സി.ബി സി.ഇ.ഒ വസീം ഖാൻ പറഞ്ഞു.

ഏഷ്യാ കപ്പ്​ നവംബർ, ഡിസംബർ മാസത്തേക്ക്​ മാറ്റാനായി സംസാരം നടക്കുന്നതായറിഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരുഅംഗ രാജ്യത്തിന്​ വേണ്ടി മാത്രമാണ്​ നിങ്ങൾ വഴിയൊരുക്കുന്നത്.​ അതിനെ ഞങ്ങൾ പിന്തുണക്കില്ല- ഖാൻ വ്യക്​തമാക്കി. നവംബർ, ഡിസംബർ മാസങ്ങളിൽ സിംബാബ്​വെ ന്യൂസിലാൻഡ്​ ടീമുകൾ പാകിസ്​താൻ സന്ദർശിക്കുന്നതിനാൽ ഇൗ സമയത്ത്​ ഏഷ്യാ കപ്പ്​ നടത്തുന്നത്​ തങ്ങൾക്ക്​ അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ ഐ.പി.എൽ സീസൺ അനിശ്ചിതകാലത്തേക്ക്​ നീട്ടിയിരിക്കുകയാണ്​. സ്​ഥിതി ഗതികൾ അനുകൂലമായാൽ ഇൗ വർഷം അവസാനം ടൂർണമ​െൻറ്​ നടത്താനാകുമെന്നാണ് ബി.സി.സി.ഐ അധികൃതർ​ പ്രതീക്ഷ.

Tags:    
News Summary - Won't Accept Change Of Asia Cup To Accommodate IPL: PCB- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.