ഷാകിബിന് സെഞ്ച്വറി; ബംഗ്ലാദേശിന് ഏഴു വിക്കറ്റ് ജയം

ടോണ്ടൻ: ലോകത്തിലെ ഏറ്റവും മികച്ച ഒാൾറൗണ്ടർ താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനത്തിലൂടെ ഷാക ിബുൽ ഹസൻ (124*) മുന്നിൽനിന്ന് നയിച്ചപ്പോൾ വിൻഡീസ് ഉയർത്തിയ റൺമല തകർന്നടിഞ്ഞു. 322 റൺസെന്ന വിജയലക്ഷ്യം 41.3 ഒാവറിൽ മൂന് നു വിക്കറ്റ് നഷ്്ടത്തിൽ മറികടന്നു. ഷാകിബി​​​െൻറ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് ടോണ്ടനിൽ പിറന്നത്. അഞ്ചാമനാ യി ക്രീസിലെത്തിയ ലിറ്റൺ ദാസ് (94*) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഷാകിബിന് ഉറച്ച പിന്തുണ നൽകി.

നേര​േത്ത ടോസ് നഷ് ​ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് റൺസൊന്നും എടുക്കാതെ സ്​റ്റാർ ഒാപണർ ക്രിസ് ഗെയിലിനെ നഷ്്ടമായി. അപകടം മണത്ത ടീമിനെ ഇവിൻ ലെവിസും (70) ഷായ് ഹോപ്പും (96) ചേർന്നാണ് കരകയറ്റിയത്. നിക്കോളസ് പുരാനും (25) ഹെറ്റ്മയറും (50) സ്കോർ 300 കടത്തി. ബംഗ്ലാദേശിനുവേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്തഫിസുർ റഹ്​മാനും മൂന്നു വിക്കറ്റും ഷാകിബ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ടീമിന് ഒാപണർമാരായ തമീം ഇഖ്ബാലും (48) സൗമ്യ സർക്കാറും (29) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. തുടർന്നെത്തിയ ശാകിബുൽ ഹസനും ലിറ്റൺ ദാസും ചേർന്നാണ് ബംഗ്ലാദേശ് ടീമിനെ സ്വപ്ന നേട്ടത്തിലെത്തിച്ചത്. ബംഗ്ലാദേശിനോട് വിൻഡീസി​​​െൻറ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ഈ ഇന്നിങ്സോടെ ഷാകിബ് ഏകദിനത്തിൽ 6000 റൺസ് റൺസും 250 വിക്കറ്റും നേടുന്ന ലോകത്തെ നാലാമത്തെ താരമായി.

ജാക് കാലിസും സനത് ജയസൂര്യയും ശാഹിദ് അഫ്​രീദിയുമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഷാകിബ് മുന്നിലെത്തി. നാല് ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമുൾപ്പെടെ 384 റൺസാണ് ഷാകിബ് നേടിയത്. 343 റൺസുമായി ആരോൺ ഫിഞ്ചാണ് പിറകിൽ.

Tags:    
News Summary - world cup; Bangladesh beat West Indies by seven wickets -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.