എന്നും നിങ്ങളായിരിക്കും എ​െൻറ ക്യാപ്​റ്റൻ– വിരാട്​ കോലി

മുംബൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച്​ പ്രതികരണവുമായി ഇന്ത്യൻ ടെസ്​റ്റ്​ നായകൻ വി​രാട്​ കോലി. എന്നും നിങ്ങളായിരിക്കും എ​െൻറ ക്യാപ്​റ്റൻ. യുവതാരങ്ങൾ  ആഗ്രഹിക്കുന്ന ക്യാപറ്റനാണ്​ ധോണിയെന്നും കോലി ട്വിറ്ററിൽ കുറിച്ചു.

മഹേന്ദ്ര സിങ്​ ധോണിയുടെ വിരമിക്കലിൽ ഒട്ടനവധി പ്രമുഖ ക്രിക്കറ്റ്​ താരങ്ങളാണ്​ പ്രതികരണവുമായി രംഗത്തെത്തുന്നത്​. മൈക്കിൾ ക്ലാർക്ക്​, ​മൈക്കിൾ വോൺ, ഷാഹിദ്​ അഫ്രീദി എന്നിവരെല്ലാം ഇൗ ദശകത്തിലെ മികച്ച ക്യാപ്​റ്റൻമാരിലൊരാളായി ധോണിയെ വിലയിരുത്തിയിരുന്നു.

ലോകകപ്പിന്​ രണ്ട്​ വർഷം ശേഷിക്കെ കോലിയെ ക്യാപ്​റ്റൻ സ്ഥാനം ഏൽപ്പിക്കാൻ പറ്റിയ സമയമാണ്​ ഇ​െതന്ന്​ രാഹുൽ ദ്രാവിഡ്​ പ്രതികരിച്ചു.

Tags:    
News Summary - You will always be my captain: Kohli to Dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.