ന്യൂഡൽഹി: കോവിഡ് കാലത്ത് ലോക്ഡൗൺ കാരണം വീട്ടിലിരിപ്പായപ്പോൾ പഴയകാല ഓർമക ളുടെ തിരക്കിലാണ് യുവരാജ് സിങ്. 2007 ട്വൻറി20 ലോകകപ്പിൽ ഇംഗ്ലണ്ടിെൻറ സ്റ്റുവർട്ട് ബ്രോഡിനെ ഒരു ഓവറിൽ ആറു തവണ സിക്സർ പറത്തിയ ചരിത്ര നിമിഷത്തിെൻറ വിശേഷങ്ങൾ ലോക്ഡൗൺ കാലത്തിനിടെ യുവി പലവട്ടം പങ്കുവെച്ചിട്ടുണ്ട്. ആ വിശേഷം അവസാനിപ്പിക്കാതെ പിന്നെയും വാചാലനാവുകയാണ് ആരാധകരുടെ സ്വന്തം യുവരാജ് സിങ്.
ബി.ബി.സി പോഡ്കാസ്റ്റിൽ സംസാരിക്കവെ സ്റ്റുവർട്ട് ബ്രോഡിെൻറ അച്ഛനും മുൻ ഇംഗ്ലീഷ് താരവും മാച്ച് റഫറിയുമായി ക്രിസ് ബ്രോഡ് തനിക്കരികിലെത്തി പറഞ്ഞകാര്യമാണ് യുവി വെളിപ്പെടുത്തിയത്. ‘മത്സരം കഴിഞ്ഞ് അടുത്ത ദിവസം മാച്ച് റഫറി കൂടിയായ ക്രിസ് ബ്രോഡ് എനിക്കരികിലെത്തി ഇങ്ങനെ പറഞ്ഞു. എെൻറ മകെൻറ കരിയർ നീ ഏതാണ്ട് അവസാനിപ്പിച്ചു. ഇനി അവനൊരു െജഴ്സി ഒപ്പിട്ട് നൽകണം’ -മുറിവേറ്റ പിതാവിെൻറ വാക്കുകൾ യുവരാജ് ഓർക്കുന്നു.
തുടർന്ന് തെൻറ െജഴ്സിയിൽ വിജയാശംസകൾ നേർന്ന് ബ്രോഡിന് സമ്മാനിച്ചതായും യുവി പറഞ്ഞു. ‘ഇന്ന് സ്റ്റുവർട്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. ഇന്ത്യയിൽ നിന്ന് മറ്റൊരു ബാറ്റ്സ്മാനും ആറ് പന്തിൽ ആറ് സിക്സ് നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല’ -യുവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.