കോഹ്​ലിയുടെ മേൽ അമിതഭാരം; ട്വന്‍റി20യിൽ ക്യാപ്റ്റനെ മാറ്റുന്നത് ഗുണംചെയ്യുമെന്ന് യുവരാജ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്​ലിക്ക് മേൽ അമിതഭാരമാണുള്ളതെന്നും ട്വന്‍റി20യിൽ ക്യ ാപ്റ്റനെ മാറ്റുന്നത് ഗുണംചെയ്യുമെന്നും മുൻ താരം യുവരാജ് സിങ്. രണ്ട് ക്യാപ്റ്റൻമാർ എന്ന ചർച്ച സജീവമാകുന്ന സാഹ ചര്യത്തിലാണ് ട്വന്‍റി20ക്ക് പുതിയ ക്യാപ്റ്റനെ നിയോഗിക്കാമെന്ന യുവരാജിന്‍റെ അഭിപ്രായം.

മുമ്പ് ടെസ്റ്റും ഏകദിനവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ട്വന്‍റി20 കൂടി വന്നതോടെ ക്യാപ്റ്റന്മാരുടെ ചുമതല വർധിച്ചിരിക്കുകയാണ്. ട്വന്‍റി20ക്ക് മറ്റൊരു ക്യാപ്റ്റനെ പരിഗണിക്കുന്നത് കോഹ്​ലിയുടെ ഭാരം കുറയ്ക്കും -യുവരാജ് പറഞ്ഞു.

നിലവിൽ കോഹ്​ലിയാണ് മൂന്ന് വിഭാഗം ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുന്നത്. ട്വന്‍റി20യിൽ രോഹിത് ശർമയെയാണ് കോഹ്​ലിക്ക് പകരക്കാരനായി യുവരാജ് നിർദേശിക്കുന്നത്. അതേസമയം, അന്തിമതീരുമാനം ടീം മാനേജ്മെന്‍റിന് കൈക്കൊള്ളാമെന്നും യുവരാജ് പറയുന്നു.

Tags:    
News Summary - yuvaraj suggests alternative captain for shorter formats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.