ലണ്ടൻ: ഒരുകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിർണായക ശക്തിയായിരുന്ന സിംബാബ്വെയെ ഇനി അന്താരാഷ്ട്ര മത് സരങ്ങളിൽ കാണാനാകില്ല. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് സിംബാബ്വെയെ െഎ.സി.സി വിലക്കി. ലണ്ടനിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ, സിംബാബ്വെക്ക് അടുത്ത മാസം തുടങ്ങുന്ന ട്വൻറി20 ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം പെങ്കടുക്കാൻ സാധിക്കില്ല.
ബോർഡിന് െഎ.സി.സി നൽകുന്ന സാമ്പത്തിക സഹായവും നിലക്കും. ക്രിക്കറ്റിെൻറ വളർച്ചക്ക് ഉപയോഗപ്പെടുത്തുന്നതിന് നൽകുന്ന ഫണ്ടുകൾ സർക്കാറിലേക്ക് വകമാറ്റുമെന്ന് കണ്ടാണ് നടപടി. ‘സംഘടനയിലെ ഒരു അംഗരാജ്യത്തെ വിലക്കാനുള്ള തീരുമാനം അനായാസം കൈക്കൊണ്ട ഒന്നല്ല. പക്ഷേ, ക്രിക്കറ്റിനെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകളിൽനിന്ന് സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്’ ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ വിശദീകരിച്ചു.
നടപടിക്കു മുമ്പ് സിംബാബ്വെയുടെ സ്േപാർട്സ് ആൻഡ് റിക്രിയേഷൻ കമ്മിറ്റി പ്രതിനിധികളിൽനിന്നും െഎ.സി.സി വിശദീകരണം ആരാഞ്ഞിരുന്നു. മൂന്നു മാസത്തിനകം ബോർഡിെൻറ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് നിർദേശം. നേരത്തെ 2015ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു ഫുൾടൈം അംഗരാജ്യത്തിന് സമ്പൂര്‍ണ വിലക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.