ഞാനൊരിക്കലും നിർഭാഗ്യവാനല്ല. ധോണി അവസരം മുതലാക്കുകയായിരുന്നു- പാർഥിവ്​ പ​ട്ടേൽ

ന്യൂഡൽഹി: മഹേന്ദ്ര സിങ്​ ധോണി യുഗത്തിൽ കളിക്കേണ്ടിവന്നു എന്ന ഒറ്റക്കാരണത്താൽ സീനിയർ ടീമിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ വന്ന നിരവധി വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻമാരുണ്ട് ഇന്ത്യയിൽ​. അവരുടെ പട്ടികയിൽ മുൻനിരയിലുള്ള താരമാണ്​ പാർഥിവ്​ പ​ട്ടേൽ. എന്നാൽ ധോണി യുഗത്തിൽ കളിക്കേണ്ടി വന്നത്​ നിർഭാഗ്യമായി കരുതുന്നില്ലെന്നും മുൻ നായകൻ തന്നേക്കാൾ മികച്ച രീതിയിൽ അവസരങ്ങൾ മുതലാക്കുകയായിരുന്നുവെന്ന്​ വ്യക്​തമാക്കിയിരിക്കുകയാണ്​ പാർഥിവ്​ പ​ട്ടേൽ. 

‘ധോണി യുഗത്തിൽ കളിക്കേണ്ടേി വന്നത്​ നിർഭാഗ്യമായി കരുതുന്നില്ല. അദ്ദേഹത്തിന്​ മുമ്പ്​ തന്നെ കരിയർ തുടങ്ങിയ ആളായതിനാൽ തന്നെ മികച്ച പ്രകടനം നടത്താനുള്ള അവസരം എനിക്കുണ്ടായിരുന്നു. രണ്ട്​ പരമ്പരകളിൽ നിരാശപ്പെടുത്തിയ എന്നെ തഴഞ്ഞതോടെയാണ്​ ധോണി ടീമിലെത്തിയത്​. ആളുകളുടെ സഹതാപം നേടിയെടുക്കാൻ ഞാൻ തെറ്റായ കാലഘട്ടത്തിലാണ്​ ജനിച്ചതെന്ന്​ പറയാം. എന്നാൽ ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല’ ’ ഫീവർ നെറ്റ്​വർക്ക്​ നടത്തിയ പരിപാടിയിൽ 35കാരനായ പാർഥിവ്​ പറഞ്ഞു.

‘ധോണി നേടിയതെല്ലാം വളരെ സ്​പെഷ്യലാണ്​. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്താണ്​ ധോണി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്​. നിർഭാഗ്യവാനാണെന്ന്​ എനിക്ക്​ തോന്നുന്നേയില്ല’ പാർഥിവ്​ സമർഥിച്ചു. 2018ലാണ്​ ഗുജറാത്ത്​ താരം ഇന്ത്യക്കായി അവസാനം ടെസ്​റ്റ്​ കളിച്ചത്​. അതും ധോണി വിരമിച്ച ശേഷം. ഏകദിനത്തിൽ അവസാനം ജഴ്​സിയണിഞ്ഞത്​ 2012ലും.

2004ൽ ഇന്ത്യ- ആസ്​ട്രേലിയ ഏകദിന പരമ്പരക്കിടെ പുറത്തായി മടങ്ങിയ മാത്യു ഹെയ്​ഡനെ കളിയാക്കിയതിന്​ തൻെറ മുഖത്തിടിക്കുമെന്ന്​ താരം ഭീഷണിപ്പെടുത്തിയ സംഭവവും  പരിപാടിയിൽ ഓർത്തെടുക്കുന്നുണ്ട്​. സംഭവ ശേഷം നാലുകൊല്ലം ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്​സിനായി ഒരുമിച്ച്​ കളിച്ച ഇരുവരും നല്ല കൂട്ടുകാരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കൽ ഇന്ത്യ എമർജിങ്​ ടീമിനൊപ്പം ആസ്​ട്രേലിയ സന്ദർശിച്ച പാർഥിവിനെ ഹെയ്​ഡൻ വീട്ടിലേക്ക്​ ക്ഷണിച്ച്​ ബിരിയാണി വെച്ച്​ സൽക്കരിച്ച വിവരവും പാർഥിവ്​ വെളിപ്പെടുത്തി. 

Tags:    
News Summary - ‘he Made It Count, I Wasn't Unlucky’: Parthiv Patel On Playing In dhoni Era- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.