സമനിലയുമായി ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു (3-3)

ന്യൂഡല്‍ഹി: പടിക്കല്‍ കലമുടക്കല്‍ ശീലം കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ ദുരന്തമായി മാറിയ കേരള ബ്ളാസ്റ്റേഴ്സ് അവസാന മത്സരത്തിലും പതിവ് തെറ്റിച്ചില്ല. ജയത്തിന്‍െറ ആശ്വാസമെങ്കിലും നല്‍കി ബ്ളാസ്റ്റേഴ്സ് സീസണിന് തിരശ്ശീലയിടുമെന്ന പ്രതീക്ഷ അവസാന നിമിഷം മഞ്ഞപ്പട നശിപ്പിച്ചു. ഡല്‍ഹി ഡൈനാമോസിനോട് 3-3ന് സമനിലയുമായി ബ്ളാസ്റ്റേഴ്സ് രണ്ടാം സീസണോട് വിടപറഞ്ഞു. മുംബൈ സിറ്റി അവസാന മത്സരത്തില്‍ തോറ്റില്ളെങ്കില്‍മാത്രം അവസാന സ്ഥാനത്തിന്‍െറ ഭാരമില്ല എന്നതില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം.
ഏഴാം മിനിറ്റില്‍ ഗുസ്താവോ ഡോസ് സാന്‍േറാസിന്‍െറ ഗോളിലൂടെ ഡല്‍ഹി ഹോം മത്സരത്തിന് തുടക്കമിട്ടു. എന്നാല്‍, സെമിഫൈനലിസ്റ്റ് എന്ന ബഹുമാനമൊന്നുമില്ലാതെ ബ്ളാസ്റ്റേഴ്സ് ആഞ്ഞടിക്കുന്നതായിരുന്നു പിന്നീട് കളത്തില്‍ കണ്ടത്. രണ്ടുമിനിറ്റിനപ്പുറം ക്രിസ് ഡഗ്നല്‍ ബ്ളാസ്റ്റേഴ്സിനെ ഒപ്പമത്തെിച്ചു. 30ാം മിനിറ്റില്‍ ജോ കൊയിമ്പ്രയും 39ാം മിനിറ്റില്‍ അന്‍േറാണിയോ ജര്‍മനും ലീഡ് 3-1 ലേക്കത്തെിച്ച് ശുഭപ്രതീക്ഷ നല്‍കി. എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതുവരെ പോലും ആ ലീഡ് നിലനിര്‍ത്താന്‍ സന്ദര്‍ശകര്‍ക്കായില്ല. 40ാം മിനിറ്റില്‍ ആദില്‍ നബിയിലൂടെ ഡല്‍ഹി സ്കോര്‍ 3-2 ലത്തെിച്ചു. രണ്ടാം പകുതിയില്‍ ഏറെ അവസരങ്ങള്‍ ഇരുപക്ഷത്തും പാഴായപ്പോള്‍ ബ്ളാസ്റ്റേഴ്സിന് ജയം എന്ന മോഹം നല്‍കി കളി ഇഞ്ചുറിടൈം വരെ എത്തുകയും ചെയ്തു. എന്നാല്‍, ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ 40 യാര്‍ഡുകള്‍ക്ക് അകലെ നിന്ന് സെഹ്നജ് തൊടുത്ത ലോങ് റെയ്ഞ്ചര്‍ ഷോട്ട് ബ്ളാസ്റ്റേഴ്സിന്‍െറ ഹൃദയം തകര്‍ത്ത് വലയിലേക്ക് തുളഞ്ഞുകയറി. ഒരു നിമിഷത്തിനപ്പുറം സമനിലയുമായി റഫറിയുടെ ലോങ് വിസിലും മുഴങ്ങി. 14 മത്സരങ്ങളില്‍നിന്ന് 13 പോയന്‍റ് നേടിയ ബ്ളാസ്റ്റേഴ്സ് ഏഴാമതാണിപ്പോള്‍. ഇനി, ആരാധക ലക്ഷങ്ങളുടെ കേരള ബ്ളാസ്റ്റേഴ്സിനെ കാണാന്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.