പുണെ: നിര്‍ണായക പോരില്‍ പുണെ സിറ്റിയെ 1-0ത്തിന് തോല്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ശേഷിച്ച ഒരു സെമിബെര്‍ത്ത് ചെന്നൈയിന് എഫ്.സി സ്വന്തമാക്കി. 64ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്ലുവയാണ് ചെന്നൈയിനിന്‍െറ മുന്നോട്ടുള്ള പ്രയാണംകുറിച്ച് വലകുലുക്കിയത്. 14 മത്സരങ്ങളില്‍ 22 പോയന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ ചെന്നൈയിന്. പുണെക്ക് ചെന്നൈയിനെ പിടിച്ചുകെട്ടാനാകാത്തതുകൊണ്ട് നഷ്ടമുണ്ടായത് നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കാണ്. അവസാനമത്സരത്തില്‍ ജയവുമായി മോഹിച്ചിരുന്ന സെമിടിക്കറ്റ് അവര്‍ക്ക് കൈയത്തെും ദൂരെ നഷ്ടമായി. അത്ലറ്റികോ ഡി കൊല്‍ക്കത്ത, എഫ്.സി ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകള്‍ നേരത്തെ സെമിയിലത്തെിയിരുന്നു.
ജയവുമായി മുന്നേറിയെങ്കിലും സെമിയുടെ ആദ്യപാദ പോരാട്ടത്തില്‍ എലാനോ ബ്ളൂമറിന്െറയും മെഹ്റാജുദ്ദീന് വാദുവിന്െറയും സേവനം ചെന്നൈയിന് ലഭ്യമാകില്ല. ടൂര്‍ണമെന്റിലെ തങ്ങളുടെ നാലാം മഞ്ഞക്കാര്‍ഡ് വാങ്ങിയതാണ് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.