ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം സീസണിലെ ലീഗ് മത്സരഘട്ടത്തില്‍ ഒന്നാമതായി എഫ്.സി ഗോവയുടെ തലയെടുപ്പ്. അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 3-2ന് തോല്‍പിച്ചാണ് സീകോയുടെ കുട്ടികള്‍ നോക്കൗട്ട് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറാനുള്ള പോയന്‍റ് നേടിയത്.
14 മത്സരങ്ങളില്‍നിന്ന് 25 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യനായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗോവ മുന്നേറിയത്. ഗോവയുടെ ജയത്തോടെ സെമിഫൈനല്‍ ലൈനപ് തെളിഞ്ഞു. നാലാമതുള്ള ഡല്‍ഹി തന്നെയായിരിക്കും സെമിയില്‍ ഗോവയുടെ എതിരാളിയായി എത്തുക. രണ്ടും മൂന്നും സ്ഥാനത്തുള്ള കൊല്‍ക്കത്തയും ചെന്നൈയിനും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
ആദ്യ പകുതിയില്‍ രണ്ടു ഗോളുമായി മുന്നില്‍നിന്ന ശേഷമാണ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹി തോല്‍വി വഴങ്ങിയത്. അവര്‍ക്കായി സെര്‍ജിന്യോ ഗ്രീനും (31) ആദില്‍ നബിയും (40) ഗോള്‍ നേടി. എന്നാല്‍, ഒരു മിനിറ്റ് വ്യത്യാസത്തില്‍ ഡബ്ള്‍ അടിച്ച് റോമിയോ ഫെര്‍ണാണ്ടസ് (68, 69) സമനിലയും 90ാം മിനിറ്റില്‍ വലകുലുക്കി ജൊഫ്രിജയവും ഗോവക്ക് സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.