അവസാന മിനിറ്റ് ഗോളില്‍ ബ്ലാസ്റ്റേഴ്സിനെതിരെ കൊല്‍ക്കത്തക്ക് ജയം (3-2)

കൊച്ചി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ കേരളാ ബ്ളാസ്റ്റേഴ്സിന് അത് ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ തോല്‍വി. അവസാന മിനിറ്റില്‍ അടിച്ച ഗോളിലാണ് 3-2ന് ബ്ളാസ്റ്റേഴ്സിനെ കൊല്‍ക്കത്ത തോല്‍പ്പിച്ചത്. വിജയിച്ച് പോയിന്‍റ് പട്ടികയിലെ ഇടം മെച്ചപ്പെടുത്താമെന്ന മോഹമാണ് കേരളത്തിന് നഷ്ടമായത്. അന്‍േറാണിയോ ജെര്‍മെയ്നാണ് കേരളത്തിനുവേണ്ടി രണ്ട് ഗോളടിച്ചത്. മറുവശത്ത് രണ്ട് ഗോളുകള്‍ നേടിയ അരാറ്റയും ഒരു ഗോള്‍ നേടിയ മോഹന്‍രാജും കൊല്‍ക്കത്തയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.  

കൊല്‍ക്കത്തയാണ് കളിയില്‍ ആദ്യമായി ഗോള്‍ നേടിയത്. 29ാം മിനിറ്റില്‍ നല്ലപ്പന്‍ മോഹന്‍രാജായിരുന്നു സ്കോറര്‍. ഇതിന് മറുപടിയായി 42ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ജെറമെയ്ന്‍ ഗോളാക്കി മാറ്റി. 84ാം മിനിറ്റില്‍ അറാറ്റ നേടിയ ഗോളില്‍ കൊല്‍ക്കത്ത മുന്നിലെ ത്തിയെങ്കിലും അടുത്ത മിനിറ്റില്‍ ജെറമെയ്ന്‍ ബ്ളാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ മടക്കി. സമനിലയുമായി കളി അവസാനിക്കുമെന്ന ഘട്ടത്തിലാണ് 90ാം മിനിറ്റില്‍ കൊല്‍ക്കത്ത അറാറ്റ നേടിയ ഗോളില്‍ ജയിച്ചത്.

60,000 ല്‍ അധികം കാണികളാണ് തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് വിജവഴിയിലേക്ക് മടങ്ങിയെ ത്തിയ കേരളത്തെ പ്രോത്സാഹിപ്പിക്കാനെ ത്തിയത്. എന്നാല്‍ അവര്‍ക്കെല്ലാം നിരാശ സമ്മാനിച്ചായിരുന്നു കേരളത്തിന്‍െറ തോല്‍വി. വിജയത്തോടെ കൊല്‍ക്കത്ത 13 പോയിന്‍റുമായി നാലാം സ്ഥാനത്തെ ത്തി. എട്ടുപോയിന്‍റുമായി അവസാന സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.