കളിക്കളത്തിലെ കൊമ്പുകോര്‍ക്കലുകള്‍ തിരികൊളുത്തുന്ന വൈര്യത്തിന് എത്രകാലം ആയുസ്സുണ്ടാവും? പലതും 90 മിനിറ്റിനു ശേഷം മുഴങ്ങുന്ന ലോങ് വിസിലോടെ മാഞ്ഞുപോവും. പക്ഷേ, 10വര്‍ഷം പഴകിയിട്ടും കനല്‍ കെടാത്തൊരു വൈര്യത്തിന് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷിയായി. ഡല്‍ഹി ഡൈനാമോസിന്‍െറ കോച്ചും മാര്‍ക്വീതാരവുമായി റോബര്‍ട്ടോ കാര്‍ലോസും അത്ലറ്റികോ ഡി കൊല്‍ക്കത്ത സ്ട്രൈക്കര്‍ വാല്‍ഡോയും തമ്മിലെ കൊമ്പുകോര്‍ക്കല്‍. മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയായിരുന്നു ചരിത്രം ഓര്‍മിപ്പിച്ച ഏറ്റുമുട്ടല്‍. കളികഴിഞ്ഞ് കളിക്കാരെ അഭിനന്ദിക്കാനായി ഗ്രൗണ്ടിലിറങ്ങിയ കാര്‍ലോസിനെ പിറകില്‍നിന്നത്തെിയ വാല്‍ഡോ തലക്കു പിടിച്ച് തള്ളി. പിന്നെ, ഇരുവരും വാഗ്വാദമായപ്പോഴേക്കും സഹതാരങ്ങളുമത്തെി. ഇതിനിടയില്‍ വാല്‍ഡോക്കെതിരെ ചീറിയടുത്ത കാര്‍ലോസ് ഫ്രീകിക്ക് തൊടുക്കുന്ന കരുത്തോടെ എടുത്ത ‘കിക്ക്’ ഭാഗ്യംകൊണ്ട് വഴിമാറി. കാര്യമെന്തെന്നറിയാതെ ഇരുടീമിലെയും കളിക്കാര്‍ ചേരിതിരിഞ്ഞെങ്കിലും ഒഫീഷ്യലുകളത്തെി പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.
ഫ്ളാഷ്ബാക്
വര്‍ഷം 2005, വേദി മഡ്രിഡിലെ സാന്‍റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയം. ഇവിടെയാണ് കഥ തുടങ്ങുന്നത്. റോബര്‍ട്ടോ കാര്‍ലോസിന്‍െറ റയല്‍ മഡ്രിഡും വാല്‍ഡോയുടെ ഒസാസുനയും ഏറ്റുമുട്ടിയ ലാ ലിഗ മത്സരം. മുന്‍ ക്ളബായ റയലിന്‍െറ ഗ്രൗണ്ടിലെ മത്സരം ഒസാസുനതാരമായ വാല്‍ഡോക്ക് അല്‍പം വൈകാരികവുമായിരുന്നു. കിക്കോഫിനുപിന്നാലെ, 18ാം മിനിറ്റില്‍ പന്തുമായി കുതിച്ച വാല്‍ഡോയെ രണ്ട് കാലുകള്‍ക്കുമിടയില്‍ കാര്‍ലോസ് കുരുക്കി വീഴ്ത്തിയപ്പോള്‍ സ്പാനിഷ്താരം ഒരു മാസത്തിലേറെ കളത്തിനു പുറത്തായി. പരിക്കേറ്റ വാല്‍ഡോ ഗ്രൗണ്ട് വിടുമ്പോഴും കാര്‍ലോസുമായി വഴക്കിട്ടു.
പിന്നീടൊരിക്കല്‍ വാല്‍ഡോ സംഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ ‘കാര്‍ലോസിന്‍െറ മനോഭാവം എന്തായിരുന്നുവെന്ന് മനസ്സിലായില്ല. ഗ്രൗണ്ട് വിടുന്നതിനിടെ എനിക്ക് പരിക്കേറ്റുവെന്ന് പറഞ്ഞപ്പോള്‍ കാര്‍ലോസ് ചിരിക്കുകയായിരുന്നു.
റയലിന്‍െറ ഒരു കളിക്കാരനും വിളിക്കുകയോ ക്ഷമപറയുകയോ ചെയ്തില്ല. എന്നെയും എന്‍െറ കരിയറിനെയും ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് മനസ്സിലാവുന്നു’ -വാല്‍ഡോയുടെ വാക്കുകളന്ന് യൂറോപ്പില്‍ വലിയ ഒച്ചപ്പാടുമായി. മാസങ്ങള്‍ക്കുശേഷം കാര്‍ലോസ്, വാല്‍ഡോയോട് ക്ഷമ ചോദിച്ചതോടെ ആ അധ്യായം അടഞ്ഞുവെന്ന് ഫുട്ബാള്‍ ലോകം വിശ്വസിച്ചു. പക്ഷേ, 10 വര്‍ഷത്തിനിപ്പുറവും ആ സംഭവം വാല്‍ഡോ മറന്നിട്ടില്ളെന്ന ഓര്‍മപ്പെടുത്തലായിരുന്നു ന്യൂഡല്‍ഹിയില്‍ കണ്ടത്. റയല്‍, എസ്പാന്യോള്‍, ഒസാസുന, ലെവാന്‍െറ, റേസിങ് സ്റ്റാന്‍ഡര്‍ ക്ളബുകളുടെ താരമായിരുന്ന വാല്‍ഡോ ലോപ് റോയ ഈ സീസണിലാണ് ഐ.എസ്.എല്ലില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കുവേണ്ടി ബൂട്ടണിയാനത്തെിയത്. ആറു കളിയില്‍ ഒരു ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.