ഗുവാഹതി: പ്രതികാരം വീട്ടലായിരുന്നു വെള്ളിയാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍. ആഴ്ചകള്‍ക്കുമുമ്പ് തങ്ങളെ 5-1ന് നാണം കെടുത്തിയ മുംബൈ സിറ്റി എഫ്.സിക്ക്, നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍വെച്ച് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക്തോല്‍വി തിരിച്ചുനല്‍കി. ജയത്തോടെ പുണെ സിറ്റിയെ പിന്തള്ളി ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് നോര്‍ത് ഈസ്റ്റ്. 11 മത്സരങ്ങളില്‍നിന്ന് 16 പോയന്‍റ്.
സീസണിന്‍െറ തുടക്കത്തില്‍ കണ്ട തോല്‍വിക്കാരന്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എങ്ങോ മറഞ്ഞപോലെ. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് മുന്നില്‍ 4-1ന് തലകുനിച്ച ഹൈലാന്‍ഡേഴ്സിനെയും ആയിരുന്നില്ല മുംബൈ നേരിട്ടത്. എഫ്.സി ഗോവയില്‍നിന്നേറ്റ 7-0ത്തിന്‍െറ തോല്‍വിയില്‍നിന്ന് മുക്തരാകാതെ കളിച്ച മുംബൈക്ക് കിട്ടിയ മികച്ച അവസരങ്ങള്‍പോലും ലക്ഷ്യത്തിലത്തെിക്കാന്‍ കഴിഞ്ഞില്ല.
മറുവശത്ത്, 41ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ബ്രൂണോ ഹെരേരയും 85ാം മിനിറ്റിലെ തകര്‍പ്പനൊരു ഗോളിലൂടെ കമാറയും നോര്‍ത് ഈസ്റ്റ് കാണികള്‍ക്ക് വിജയാരവത്തിന് വഴിയൊരുക്കി.
ഒമ്പത് മാറ്റങ്ങളുമായാണ് സ്വന്തം തട്ടകത്തില്‍ സെസാര്‍ ഫാരിയാസ് തന്‍െറ പ്ളെയിങ് ഇലവനെ ഇറക്കിയത്. നികളസ് അനല്‍ക്കയാകട്ടെ മുംബൈനിരയില്‍ നാലു മാറ്റങ്ങള്‍ വരുത്തി. മുംബൈയുടെ ഗോള്‍ശ്രമത്തോടെയായിരുന്നു മത്സരത്തിന്‍െറ തുടക്കം. പിന്നെയുള്ള ശ്രമങ്ങളും ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷിന് മുന്നില്‍ നിഷ്പ്രഭമായി. സുനില്‍ ഛേത്രിയും അനല്‍ക്കയും ഉള്‍പ്പെട്ട ആക്രമണത്തിന് ഫിനിഷിങ്ങില്‍ സംഭവിച്ച പോരായ്മകൂടിയാണ് മുംബൈയെ തോല്‍വിയിലേക്ക് നയിച്ചത്.
40ാം മിനിറ്റില്‍ ബോക്സിലേക്ക് മുന്നേറുകയായിരുന്ന കമാറയെ ചെറുതട്ടലില്‍ വീഴ്ത്തിയതിന ്റോവില്‍സന്‍ റോഡ്രിഗസിന് മഞ്ഞക്കാര്‍ഡ് നല്‍കിയ റഫറി മുംബൈക്ക് പെനാല്‍റ്റി ശിക്ഷയും വിധിക്കുകയായിരുന്നു. കിക്കെടുത്ത ഹെരേരക്ക് പിഴച്ചില്ല, നോര്‍ത് ഈസ്റ്റ് 1-0ത്തിന് മുന്നില്‍. പിറകിലായതിനുശേഷം തിരിച്ചത്തെിയ മുംബൈ മുന്നേറ്റം ഒപ്പമത്തൊനുള്ള ശ്രമങ്ങള്‍ കഴിവത് നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഇടക്ക് ആതിഥേയരുടെ ഗോള്‍ശ്രമങ്ങളും ഫലംകാണാതെ അവസാനിച്ചു. 74ാം മിനിറ്റിലാണ് മുംബൈയുടെ മത്സരത്തിലെ ഏറ്റവുംമികച്ച അവസരം പിറന്നത്. അനല്‍ക്കയില്‍നിന്ന് ലഭിച്ച പാസ് ഇടതു വിങ്ങില്‍നിന്ന് ഛേത്രി നീട്ടിയടിച്ചത് ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റ് തൊട്ടുരുമ്മി പുറത്തേക്ക് പാഞ്ഞു. സിമാവോയുടെ ഫ്രീകിക്കാണ് നോര്‍ത്തിന്‍െറ വിജയമുറപ്പിച്ച രണ്ടാം ഗോളിന് വഴിവെച്ചത്.
ഫ്രീകിക്ക് പറന്നിറങ്ങിയപ്പോഴുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ പന്ത് കാലില്‍ കൊരുത്ത കമാറ, ഒഴിഞ്ഞുകിടന്ന വലയിലേക്ക് തൊടുത്തുവിട്ടു. ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോള്‍ എന്ന നോര്‍ത് ഈസ്റ്റിന്‍െറ മോഹം ഓഫ്സൈഡ് വിസിലില്‍ പാഴായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.