??? ??????? ??????? ????????????

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ലക്ഷ്യമിട്ട് വമ്പന്മാര്‍

മാഞ്ചസ്റ്റര്‍: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്‍െറ അഞ്ചാം ആഴ്ചയിലെ രണ്ടാം ഘട്ട പോരാട്ടങ്ങള്‍ ബുധനാഴ്ച നടക്കും. രണ്ടാം പാദ പോരാട്ടങ്ങളില്‍ ജയം തേടി നോക്കൗട്ട് ഉറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പി.എസ്.ജി, യുവന്‍റസ്, അത് ലറ്റികോ മഡ്രിഡ് തുടങ്ങിയ പ്രമുഖര്‍ മാറ്റുരക്കും. ഇതിനകം പ്രീക്വാര്‍ട്ടറിലത്തെിയ റയല്‍ മഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും അപരാജിത കുതിപ്പ് തുടരാനുള്ള ലക്ഷ്യത്തിലാണ്.
ഗ്രൂപ് ‘എ’യില്‍ രണ്ടാമതുള്ള പി.എസ്.ജി ഏറ്റവും അവസാനക്കാരായ മാല്‍മോയെ നേരിടും. ഇതേ ഗ്രൂപ്പില്‍ ഒന്നാമതുള്ള റയല്‍, ഷക്തര്‍ ഡൊണെട്സ്കിനെയും. ഇഞ്ചോടിഞ്ച് പോരാട്ടമുള്ള ഗ്രൂപ് ‘ബി’യില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും പി.എസ്.വി ഐന്തോവനും തമ്മിലാണ് പോര്. ജര്‍മന്‍ ക്ളബ് വോള്‍വ്സ്ബുര്‍ഗ് സി.എസ്.കെ.എ മോസ്കോയെയും നേരിടും. ഗ്രൂപ് ‘സി’യില്‍ ഒന്നാമതുള്ള ബെന്‍ഫിക്ക അസ്താനയുമായും രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡ് ഗലത്സറെയുമായും ഏറ്റുമുട്ടും. ഗ്രൂപ് ‘ഡി’യിലാണ് തകര്‍പ്പന്‍ പോര്. സിറ്റിയും യുവന്‍റസും നേര്‍ക്കുനേര്‍. ആദ്യ പാദ പോരാട്ടത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ യുവന്‍റസ് 2-1ന് ജയിച്ചിരുന്നു. ഗ്രൂപ്പിലെ രണ്ടാം പോരില്‍ സെവിയ്യ ഇതിനകം പുറത്തായ ബൊറൂസിയ മൊചെന്‍ഗ്ളാഡ്ബാഹിനെ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.