ബാഴ്സലോണ: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മക്കള്‍ക്ക് സമ്മാനമായി മെസ്സിയുടെ കൈയൊപ്പ് ചാര്‍ത്തിയ ജഴ്സികള്‍. ഈജിപ്തില്‍ ടെലിവിഷന്‍ അവതാരകക്ക് ബൂട്ട് സമ്മാനിച്ച് പുലിവാലുപിടിച്ചതിനു പിന്നാലെയാണ് ഈ ദാനമെങ്കിലും വിവാദമൊന്നുമില്ല. അടുത്തിടെ അര്‍ജന്റീന സന്ദര്‍ശിച്ച പ്രസിഡന്റ് ഒബാമ മക്കളായ മാലിയക്കും സാഷക്കും ഫുട്ബാള്‍ ഇതിഹാസത്തെ കാണാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മെസ്സിയുടെ കളിത്തിരക്കുമൂലം കൂടിക്കാഴ്ച നടന്നില്ല. ഇതിനുള്ള പ്രായശ്ചിത്തമായാണ് വി.വി.ഐ.പി ആരാധികമാര്‍ക്ക് കൈയൊപ്പോടെ അര്‍ജന്റീന ജഴ്സി സമ്മാനിച്ചത്. ജഴ്സിയുമായുള്ള ചിത്രം മെസ്സി ട്വിറ്ററില്‍ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.