ഡോര്‍ട്മുണ്ട്: യുവേഫ യൂറോപ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ സെവിയ്യ, വിയ്യാറയല്‍, ഷാക്തര്‍ ടീമുകള്‍ക്ക് ജയം. ബൊറൂസിയ ഡോര്‍ട്മുണ്ട്-ലിവര്‍പൂള്‍ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു.
എവേ മാച്ചില്‍ പോര്‍ചുഗല്‍ ക്ളബ് ബ്രാഗയെ 2-1ന് തകര്‍ത്ത് യുക്രെയ്ന്‍കാരായ ഷാക്തര്‍ ഡൊണസ്ക് മുന്‍തൂക്കം നേടി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന അങ്കത്തില്‍ വിയ്യാറയല്‍ 2-1ന് ചെക് റിപ്പബ്ളിക്കില്‍ നിന്നുള്ള സ്പാര്‍ട്ട പ്രാഗിനെ തോല്‍പിച്ചു. സെവിയ്യ-അത്ലറ്റികോ ബില്‍ബാവോയെ 2-1ന് തോല്‍പിച്ചു. ബൊറൂസിയ ഡോര്‍ട്മുണ്ട്-ലിവര്‍പൂള്‍ മത്സരമായിരുന്നു ക്വാര്‍ട്ടറിലെ ശ്രദ്ധേയ അങ്കം. ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ളോപ്പിന് പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവായി മാറിയ മത്സരത്തിന്‍െറ 36ാം മിനിറ്റില്‍ ഇംഗ്ളീഷ് ടീം ലീഡ് നേടി. ഡിവോക് ഒറിജിയുടെ ബൂട്ടിലൂടെയായിരുന്നു ലിവര്‍പൂളിന്‍െറ ഗോള്‍. 48ാം മിനിറ്റില്‍ മാറ്റ് ഹുമ്മല്‍സ് ഇംഗ്ളീഷ് വലകുലുക്കിയതോടെ ഡോര്‍ട്മുണ്ടില്‍ വിജയവുമായി മടങ്ങാമെന്ന ക്ളോപ്പിന്‍െറ മോഹങ്ങള്‍ തകിടംമറിഞ്ഞു. 14നാണ് രണ്ടാം പാദ മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.