നായകള്‍ക്ക് നല്‍കിയ പരിശീലനത്തിന്‍െറ അവശേഷിപ്പ് 'ബോംബാ'യി

ലണ്ടന്‍: ഫുട്ബാള്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മാഞ്ചസ്റ്ററിലെ ബോംബ് നാടകത്തിനു പിന്നില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സി നടത്തിയ പരിശീലന പരിപാടി. കുറ്റാന്വേഷണ സഹായികളായ നായകള്‍ക്ക് സ്വകാര്യ കമ്പനി നല്‍കിയ പരിശീലനത്തിന്‍െറ അവശേഷിപ്പുകളായിരുന്നു യുനൈറ്റഡിന്‍െറ മത്സരം റദ്ദാക്കുന്നത് വരെയുള്ള ബോംബ് നാടകങ്ങള്‍ക്ക് പിന്നിലെന്ന് മാഞ്ചസ്റ്റര്‍ മേയര്‍ ടോണി ലോയ്ഡ് അറിയിച്ചു. ഞായറാഴ്ച മാറ്റിവെച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ബേണ്‍മൗത് മത്സരം ചൊവ്വാഴ്ച രാത്രിയിലേക്ക് പുന$ക്രമീകരിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ നഷ്ടമായ യുനൈറ്റഡിന് യൂറോപ ഗ്രൂപ് റൗണ്ട് യോഗ്യത ഉറപ്പാക്കാന്‍ നിര്‍ണായകമാണ് മത്സരം. നിലവില്‍ 37 കളിയില്‍ 63 പോയന്‍റുമായി ആറാം സ്ഥാനത്താണ് യുനൈറ്റഡ്.

ബേണ്‍മൗത്തിനെതിരെ ജയമോ സമനിലയോ നേടിയാല്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാം. അതേസമയം, ജയിച്ചാല്‍ നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് (66) ഒപ്പമത്തെുമെങ്കിലും ഗോള്‍ ശരാശരിയില്‍ യുനൈറ്റഡ് അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും.ഞായറാഴ്ച മത്സരം തുടങ്ങാന്‍ 20 മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് സ്റ്റേഡിയത്തിന്‍െറ വടക്കുഭാഗത്തെ ടോയ്ലറ്റില്‍ നിന്നും ദൂരൂഹസാഹചര്യത്തില്‍ വയറും പൈപ്പുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ കണ്ടത്തെിയത്. ഗാലറിയില്‍ 20000ല്‍ ഏറെ കാണികള്‍ പ്രവേശിച്ചപ്പോഴായിരുന്നു ഇത്. പൊലീസിന്‍െറ സുരക്ഷാ നിര്‍ദേശത്തെ തുടര്‍ന്ന് കാണികളെ ഒഴിപ്പിക്കുകയും മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വിശദമായ പരിശോധനയും അന്വേഷണവും പൂര്‍ത്തിയായപ്പോഴാണ് ‘ബോംബ് ഭീതി’ക്കു പിന്നിലെ നാടകം പുറത്തായത്. കുറ്റാന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന നായകളുടെ പരിശീലനത്തിനായി സ്ഥാപിച്ച ഉപകരണം നീക്കാന്‍ മറന്നതാണ് വിനയായത്. അതേസമയം, ബ്രിട്ടന് നാണക്കേടായ സംഭവത്തെകുറിച്ച് ഉന്നതതല അന്വേഷണത്തിന് മേയര്‍ ഉത്തരവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.