യൂറോകപ്പ്: റാഷ്ഫോഡ് ഇംഗ്ളണ്ട് ടീമില്‍; വാല്‍കോട്ട് പുറത്ത്


ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൗമാരതാരം മാര്‍കസ് റാഷ്ഫോഡിന് അരങ്ങേറ്റ അവസരംനല്‍കി യൂറോകപ്പിനുള്ള 26 അംഗ ഇംഗ്ളീഷ് ടീമിനെ പ്രഖ്യാപിച്ചു. പ്രീമിയര്‍ ലീഗ് ടോപ് സ്കോറര്‍ ടോട്ടന്‍ഹാമിന്‍െറ ഹാരി കെയ്ന്‍, ലെസ്റ്റര്‍ സിറ്റി ടോപ് സ്കോറര്‍ ജാമി വാര്‍ഡി എന്നിവരും ടീമിലുണ്ട്.
അതേസമയം, ആഴ്സനലിന്‍െറ തിയോ വാല്‍കോട്ട്, എവര്‍ട്ടണിന്‍െറ ഫില്‍ ജഗില്‍ക, വെസ്റ്റ്ഹാമിന്‍െറ മാര്‍ക് നോബ്ള്‍ എന്നിവര്‍ ടീമിന് പുറത്തായി. ജൂണ്‍ 10 മുതല്‍ ഫ്രാന്‍സിലാണ് ടൂര്‍ണമെന്‍റ്.
ഇംഗ്ളീഷ് ഫുട്ബാളിലെ അദ്ഭുതമായി അവതരിച്ച റാഷ്ഫോഡ് പ്രീമിയര്‍ ലീഗിലെ രണ്ടാം പകുതിയിലാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ രണ്ടുകളിയില്‍ നാലു ഗോളടിച്ച് സൂപ്പര്‍താരമായി. ഗ്രൂപ് ‘ബി’യില്‍ ജൂണ്‍ 11ന് റഷ്യക്കെതിരെയാണ് ഇംഗ്ളണ്ടിന്‍െറ ആദ്യ മത്സരം.
26 അംഗ ടീം: ഗോള്‍കീപ്പര്‍: ജോ ഹാര്‍ട്ട്, ഫ്രേസര്‍ ഫോര്‍സ്റ്റര്‍, ടോം ഹീറ്റണ്‍. ഡിഫന്‍ഡര്‍: ഗാരി കാഹില്‍, ക്രിസ് സ്മാളിങ്, ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാകര്‍, റ്യാര്‍ ബെര്‍ട്രാന്‍ഡ്, ഡാനി റോസ്, നഥാലി ക്ളെയ്ന്‍. മിഡ്ഫീല്‍ഡ്: ദിലി അലി, റോസ് ബാര്‍ക്ളെ, ഫാബിയാന്‍ ഡെല്‍ഫ്, എറിക് ഡീര്‍, ഡാനി ഡ്രിങ്ക്വാട്ടര്‍, ജോര്‍ദന്‍ ഹെന്‍ഡേഴ്സന്‍, ആഡം ലല്ലാന, ജെയിംസ് മില്‍നര്‍, റഹിം സ്റ്റര്‍ലിങ്, ആന്ദ്രോസ് ടൗണ്‍സെന്‍ഡ്, ജാക് വില്‍ഷിയര്‍. സ്ട്രൈക്കര്‍: വെയിന്‍ റൂണി, ഹാരി കെയ്ന്‍, ജാമി വാര്‍ഡി, ഡാനിയല്‍ സ്റ്ററിഡ്ജ്, മാര്‍കസ് റാഷ്ഫോഡ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.