മെസ്സിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി

ന്യൂയോർക്ക്: ഫുട്‌ബൾ ഇതിഹാസം ലയണൽ മെസ്സിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി. പ്രസിഡന്‍റ് ജോ ബൈഡനാണ് താരത്തിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്.

മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ എന്നിവർ ഉൾപ്പെടെ 19 പേർക്കാണ് പുരസ്കാരം നൽകിയത്. അമേരിക്കയുടെ വളർച്ച, സുരക്ഷ, ലോക സമാധാനം അല്ലെങ്കിൽ മറ്റ് ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം നൽകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനും നിക്ഷേപകനുമായ ജോർജ് സോറോസ്, പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ, അറ്റോർണി ജനറലായും യു.എസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബർട്ട് ഫ്രാൻസിസ് കെന്നഡി, പാചക വിദഗ്ധൻ ജോസ് ആൻഡ്രസ്, എയ്ഡ്‌സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കൽ ജെ. ഫോക്സ് ഉൾപ്പെടെയുള്ളവരും പുരസ്കാര പട്ടികയിലുണ്ട്.

വൈറ്റ് ഹൗസിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രസിഡന്റ് പുരസ്‌കാര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ മെസ്സി ചടങ്ങിനെത്തിയില്ല. നിലവിൽ അമേരിക്കൻ സോക്കർ ലീഗിൽ ഇന്‍റർമയാമിയുടെ താരമാണ് മെസ്സി.

Tags:    
News Summary - Biden To Award Highest US Civilian Honour To Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.