വിജയം ആവർത്തിച്ച്​ ബ്രസീൽ,ഉറുഗ്വായ്​; അർജൻറീനക്കും ചിലിക്കും സമനില

റിയോ: തുടർച്ചയായ രണ്ടാം ലോകകപ്പ് യോഗ്യതാ മൽസരത്തിലും ബ്രസീൽ‌ ജയിച്ചു കയറിയപ്പോൾ ബദ്ധവൈരികളായ അർജന്റീന വെനസ്വേലയോട് സമനിലയുമായി രക്ഷപ്പെട്ടു. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ്​ അർജൻറീന മൽസരത്തിനിറങ്ങിയത്​. അതേസമയം, കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലി സ്വന്തം നാട്ടിൽ ബൊളീവിയയോട് ഗോൾരഹിത സമനില വഴങ്ങി. കഴിഞ്ഞ മൽസരത്തിൽ ചിലി പരാഗ്വയോട്​ തോറ്റിരുന്നു. എഡിസൻ കവാനി ഇരട്ടഗോൾ (18, 54) നേടിയ മൽസരത്തിൽ ഉറുഗ്വായ് പാരഗ്വായെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ക്രിസ്റ്റ്യൻ റോഡ്രിഗസ് (42), ലൂയി സ്വാരസ് (45) എന്നിവരാണ് മറ്റു സ്കോറർമാർ.


സൂപ്പർ താരം ബ്രസീൽ ഒരിക്കൽക്കൂടി മഞ്ഞപ്പടയുടെ രക്ഷകനായ മൽസരത്തിൽ കൊളംബിയയ്ക്കെതിരെ 2-1നായിരുന്നു ബ്രസീലിന്റെ ജയം. മിറാൻഡ (2), നെയ്മർ (74) എന്നിവരായിരുന്നു ബ്രസീലിന്റെ സ്കോറർമാർ. ബ്രസീലിന്റെ തന്നെ മാർക്വീഞ്ഞോ 36-ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് കൊളംബിയയെ അക്കൗണ്ട് തുറക്കാൻ സഹായിച്ചത്. സമനിലയിലേക്കെന്നു കരുതിയ മൽസരത്തിൽ 74-ാം മിനിറ്റിലെ സൂപ്പർ ഗോളിലൂടെ നെയ്മറാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ യുവാൻ പാബ്ലോ അനാർ നേടിയ ഗോളിന് മുന്നിലായിരുന്ന വെനസ്വേല, 53-ാം മിനിറ്റിൽ ജോസഫ് മാർട്ടിനേസിലൂടെ ലീഡ് വർധിപ്പിച്ചു. എന്നാൽ, 58-ാം മിനിറ്റിൽ ലൂക്കാസ് പ്രാറ്റോയിലൂടെ ആദ്യ ഗോൾ മടക്കിയ അർജന്റീന, കളി തീരാൻ ഏഴു മിനിറ്റ് ബാക്കിനിൽക്കെ നിക്കോളാസ് ഒട്ടാമെൻഡിയിലൂടെ സമനിലഗോളും ഒരു പോയിന്റും സ്വന്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.