അലക്സാണ്ടര്‍ ചെഫറിന്‍ യുവേഫ പ്രസിഡന്‍റ്

സൂറിക്: യൂറോപ്യന്‍ ഫുട്ബാളിന്‍െറ പരമാധികാരികളായ യുവേഫയുടെ പുതിയ പ്രസിഡന്‍റ് സ്ഥാനം സ്ലൊവീനിയന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ തലവനായ അലക്സാണ്ടര്‍ ചെഫറിന്‍ വഹിക്കും. ബുധനാഴ്ച നടന്ന യോഗത്തില്‍ ഡച്ചുകാരനായ മൈക്കല്‍ വാന്‍ പ്രാഗിനെ 13നെതിരെ 42 വോട്ടിന് തോല്‍പിച്ചാണ് യുവേഫയുടെ എക്സിക്യൂട്ടിവ് അംഗം പോലുമല്ലാത്ത ചെഫറിന്‍ യുവേഫയുടെ അധിപനായത്.  യുവേഫയുടെ ചരിത്രത്ത്രിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ആണ് അദ്ദേഹം. അഴിമതിക്കേസ് കാരണം നാലു വര്‍ഷത്തെ വിലക്ക് കാരണം മിഷേല്‍ പ്ളാറ്റിനി രാജിവെച്ചതിനാലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. വലിയ അംഗീകാരമാണിതെന്നും ഭാരിച്ച ഉത്തരവാദിത്തമാണ് കാത്തിരിക്കുന്നതെന്നും ചെഫറിന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.