????????????? ????????? ?????? ???????????? ???????????????

സലാഹിറങ്ങുന്നു; റഷ്യയെ നേരിടാൻ ഇൗജിപ്​ത്​; താരത്തിളക്കത്തിൽ കൊളംബിയയും പോളണ്ടും

സ​​​െൻറ്​ ​പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: ദേശീയ ടീമിനെ ഒറ്റക്കു നയിച്ച്​ റഷ്യൻ ലോകകപ്പിലെത്തിച്ച കരുത്തനാണ്​ ലിവർപൂളി​​​െൻറ സ്​റ്റാർ സ്​ട്രൈക്കർ മുഹമ്മദ്​ സലാഹ്​. അവസാന യോഗ്യത മൽസരത്തി​​​െൻറ അവസാന നിമിഷം വരെ നീണ്ട ഉദ്വേഗം മനോഹരമായ ഗോളിൽ മറികടന്ന്​ ആഫ്രിക്കയിൽ നിന്ന്​ ഇൗജിപ്​തിന്​ റഷ്യയിലേക്ക്​ ടിക്കറ്റ്​ നൽകിയ താരം.

പ്രതീക്ഷയുടെ പരകോടിയിൽ നിൽ​ക്കെ, യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ പരി​ക്ക്​ വില്ലനായി എത്തിയതോടെ എല്ലാം അവസാനിച്ചെന്നു കരുതിയതാണ്​. ആഴ്​ചകൾ നീണ്ട വിശ്രമത്തിനൊടുവിൽ പഴയ ഫോമി​​​െൻറ സ്​പർശവുമായി വീണ്ടും തിരിച്ചുവരു​േമ്പാൾ പക്ഷേ, ഇൗജിപ്​തിനാണ്​ പ്രതിസന്ധി. ആദ്യ കളിയിൽ കരുത്തരായ ഉറുഗ്വായ്​ക്കു മുന്നിൽ തോറ്റ്​ പുറത്തേക്ക്​ വഴിതേടു​ന്ന ടീമിന്​ ഇനിയുള്ള രണ്ടു കളിയും ജയിക്കണം.

മറുവശത്ത്​, അപ്രതീക്ഷിതമായിരുന്നു ആതിഥേയരായ റഷ്യക്ക്​ കാര്യങ്ങൾ. ജയം മാത്രം കൊതിച്ച്​ ആദ്യ അങ്കത്തിനിറങ്ങിയവർ അഞ്ചടിച്ചാണ്​ സൗദിയെ വീഴ്​ത്തിയത്​. അരങ്ങേറ്റത്തിൽ സ്​കോർ ചെയ്​തത്​ രണ്ടു പേർ. യുറി ഗാസിൻസ്​കിയും ഡെനിസ്​ ചെറിഷേവും. ചെറിഷേവ്​ രണ്ടുവട്ടമാണ്​ വല ചലിപ്പിച്ചത്​. വമ്പൻ ജയത്തി​​​െൻറ ആത്​മവിശ്വാസവുമായി ഇറങ്ങുന്ന ആതിഥേയരും സലാഹ്​ നയിക്കുന്ന ഇൗജിപ്​തും കൊ​മ്പുകോർക്കു​േമ്പാൾ മൽസരത്തിന്​ വാശിയേറും. 

നിലവിലെ പ്രകടനം വിലയിരുത്തിയാൽ റഷ്യക്കാണ്​ ഒരു പണത്തൂക്കം സാധ്യത കൂടുതൽ. പക്ഷേ, സലാഹ്​ പഴയ പ്രതിഭയിലേക്ക്​ തിരിച്ചുവന്നാൽ, കാര്യങ്ങൾ എളുപ്പമാകില്ലെന്ന്​ അവർക്കറിയാം. ശക്​തമാണ്​ ഇൗജിപ്​തി​​​െൻറ പ്രതിരോധം. ഉറുഗ്വായ്​​ക്കെതിരെ ഒരു ഗോൾ മാത്രമാണ്​ ടീം വഴങ്ങിയത്​. റഷ്യ​ താരതമ്യേന ദുർബലമായതിനാൽ ഇതേ ആവേശത്തോടെ പ്രതിരോധം കോട്ടകെട്ടുകയും മുന്നേറ്റ നിര ആർത്തിരമ്പുകയും ചെയ്​താൽ ജയം എവിടെയുമാകാം. ഒരു ജയം എല്ലാം മാറ്റിമറിക്കുമെന്നതിനാൽ ജീവൻമരണ ​േപാരാട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 

ടീം റഷ്യ: ഇഗോർ അകിൻഫീവ്​, മരിയോ ഫെർണാണ്ടസ്​, ഇല്യ ​കുടിപോവ്​, സെർജി ഇഗ്​നാഷേവിച്​, യുറി ഷെർകോവ്​, റോമൻ സോബ്​നിൻ, യൂറി ഗസിൻസ്​കി, ഡേലർ കുസിയേവ്​, അലക്​സാണ്ടർ ​ഗൊളോവിൻ, ഡെനിസ്​ ചെറിഷേവ്​, ഫെദോർ സ്​മോ​േളാവ്​. 
ടീം ഇൗജിപ്​ത്​: മുഹമ്മദ്​ അൽഷിനാവി, അലി ജബ്​ർ, അഹ്​മദ്​ ഹിജാസി, അഹ്​മദ്​ ഫാതിഹ്​, മുഹമ്മദ്​ അബ്​ദുൽ ഷാഫി, താരിഖ്​ ഹാമിദ്​, മുഹമ്മദ്​ അൽ നിനി, മഹമൂദ്​ ട്രസിഗ്യൂട്​, അബ്​ദുല്ല അൽസെയ്​ദ്​, മുഹമ്മദ്​ സലാഹ്​, മർവാൻ മുഹ്​സിൻ. 

​പോളണ്ടും സെനഗാളും 


  

മോസ്​കോ: കാറ്റുനിറച്ച തുകൽ പന്തി​​​െൻറ സൗന്ദര്യം സമ്പൂർണമാകുന്നത്​ ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഗോളിയെ മറികടന്ന്​ അവ പോസ്​റ്റിൽ വിശ്രമിക്കു​േമ്പാ​ഴാണ്​. യൂറോപും ആ​ഫ്രിക്കയും മാറ്റുരക്കുന്ന ഇന്നത്തെ രണ്ടാം മൽസരം ലോക ഫുട്​ബാളിൽ എണ്ണംപറഞ്ഞ രണ്ട്​ സ്​ട്രൈക്കർമാർ തമ്മിലുള്ള പോര്​ കൂടിയാണ്​. ഒരുവശത്ത്​ റോബർ​േട്ടാ ലെവൻഡോവ്​സ്​കി പടനയിക്കു​േമ്പാൾ മറുവശത്ത്​ മറുപടി നൽകാൻ സാദിയോ മനെയു​ണ്ടാവും.

എച്ച്​ ഗ്രൂപ്പിൽ ഇരുടീമുകളും ആദ്യ മത്സരത്തിനാണ്​ ഇറങ്ങുന്നത്​. ലോകകപ്പ്​ യോഗ്യത റൗണ്ടിൽ 16 ഗോളുകളുമായി ടോപ്​സ്​കോററായ ലെവൻഡോവ്​സ്​കി ആദ്യ ലോകകപ്പ്​ അവിസ്​മരണീയമാക്കാനുള്ള തയാറെടുപ്പിലാണ്​. കഴിഞ്ഞ രണ്ട്​ ലോകകപ്പുകളിലും പോളണ്ട്​ യോഗ്യത നേടിയിരുന്നില്ല. പരിചയസമ്പന്നരായ ഷെസസ്​നി, ബാഷകോവ്​സ്​കി, പിഷ്​സെക്​ തുടങ്ങിയവർ ലെവയെ പിന്തുണക്കാനുണ്ടാവും. 

2002ൽ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച്​ തുടങ്ങി ക്വാർട്ടർ ഫൈനൽ വരെയെത്തിയ ശേഷം 16 വർഷങ്ങളുടെ ഇടവേളക്കുശേഷമാണ്​ സെനഗാൾ ലോകപോരാട്ടങ്ങൾക്കെത്തുന്നത്​. സ്​ട്രൈക്കർ സാദിയോ മനെയാണ്​ ടീമി​​​െൻറ കുന്തമുന. യൂറോപ്പിൽ പന്തുതട്ടുന്ന നിരവധി താരങ്ങളുള്ള ടീമിന്​ മനെക്ക്​ മികച്ച പിന്തുണ നൽകാനായാൽ പോളണ്ടിന്​ കനത്ത വെല്ലുവിളിയുയർത്താനാവും. 

ടീം പോളണ്ട്​: ഷെസസ്​നി, റൈബസ്​, പാസ്​ഡാൻ, ബഡ്​നാറക്​, പിസ്​ഷെക്​, ക്രിചോവെയ്​ക്​, ലിനെറ്റി, ഗ്രോസ്​കി, സീലിൻസ്​കി, ​ബ്ലാസികോവ്​സ്​കി, ലെവൻഡോവ്​സ്​കി ടീം സെനഗൽ: എൻഡിയേ, ഗാസമ, കൗലിബാലി, സാനെ, സബാലി, ഗ്വയെ, ക്വയോ​െട്ട, സർ, മനെ, നിയാങ്​, സാഖോ. 

കൊളംബിയൻ കരുത്തിനെതിരെ ജപ്പാൻ​

കഴിഞ്ഞ ലോകകപ്പിൽ ഇതേ ടീമുകൾ മുഖാമുഖം നിന്നപ്പോൾ ഒന്നിനെതിരെ നാലു ഗോളിന്​ കൊളംബിയക്കൊപ്പമായിരുന്നു ജയം. ജെയിംസ്​ റോഡ്രിഗസ് മുന്നിൽനിന്ന്​​ നയിച്ച അതേ പട പൂർവാധികം കരുത്തോടെയാണ്​ ഏഷ്യൻ സാന്നിധ്യമായ ജപ്പാനെ നേരിടാനെത്തുന്നത്​. ​അന്ന്​ ക്വാർട്ടറിൽ ബ്രസീലിനോട്​ തോറ്റ്​ കണ്ണീ​രോടെ മടങ്ങിയ സംഘത്തിനൊപ്പം ഇത്തവണ റഡാമൽ ഫൽകാവോ എന്ന എഞ്ചി​​​െൻറ കരുത്തുകൂടിയുണ്ട്​. ഗ്രൂപിൽ ഇത്തിരിക്കുഞ്ഞൻമാ​രാണെങ്കിലും ജപ്പാൻ കഴിഞ്ഞ ആറു ലോകകപ്പിലും പന്തുതട്ടിയവരാണെന്ന അപൂർവ റെക്കോഡുള്ളവരാണ്​. 2002, 2010 വർഷങ്ങളിൽ അവർ രണ്ടാം റൗണ്ടി​ലുമെത്തി. അകി​റ നിഷിനോയാണ്​ ജപ്പാൻ പരിശീലകൻ. പെക്കർമാൻ കൊളംബിയയെയും പരിശീലിപ്പിക്കുന്നു.

ടീം കൊളംബിയ: ഡേവിഡ്​ ഒാസ്​പിന, സാൻറിയാഗൊ അറിയാസ്​, യെറി മിന, ഡേവിൻസൺ സാഞ്ചെസ്​, ​െജാഹാൻ മോജിക, ആബേൽ അഗ്വിലാർ, കാർലോസ്​ സാഞ്ചെസ്​, യുവാൻ ക്വാഡ്രാഡോ, ജെയിംസ്​ റോഡ്രിഗസ്​, ലൂയിസ്​ മ്യൂറിയൽ, റഡാമൽ ഫൽകാവോ. 
ടീം ജപ്പാൻ: എൽജി കവാശിമ, ഹിരോകി സകായ്​, മായ യോശിദ, ടൊമോകി മാകിനോ, യൂടോ നഗാടോമോ, മകോടോ ഹാസിബി, ഗാകു ഷിബാസാകി, ഗെൻകി ഹരാകുച്ചി, കിസുകി  ഹോണ്ട, തകാശി ഇനൂയി, യൂയ ഒസാകൊ. 

Tags:    
News Summary - 2018 fifa world cup todays schedule-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.