വെംബ്ലി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആഗസ്റ്റ് 17ന് ആരംഭിക്കാനിരിക്കെ, കമ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 7-6ന് മറികടന്നാണ് സിറ്റി പുതിയ സീസണിന് ഉജ്ജ്വല തുടക്കംകുറിച്ചത്. മേയിൽ പ്രീമിയർ ലീഗിലെ തുടർച്ചയായ നാലാം കിരീടധാരണത്തിന് പിന്നാലെയാണ് ഈ നേട്ടം.
വെംബ്ലി മൈതാനത്ത് നിശ്ചിത സമയം ഇരുടീമും ഓരോ ഗോള്‍ സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ചത്.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം അലസാന്ദ്രോ ഗര്‍ണാച്ചോയിലൂടെ യുനൈറ്റഡാണ് മുന്നിലെത്തിയതെങ്കിലും മിനിറ്റുകൾക്കകം ബെര്‍ണാഡോ സില്‍വ സിറ്റിക്കുവേണ്ടി സമനില പിടിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇരുടീമിന്റേയും ഓരോ ഷോട്ടുകൾ പാഴായതിനെ തുടർന്ന് ആദ്യ അഞ്ച് അവസരങ്ങളിൽ സ്കോർ 4-4 ആയതോടെ മത്സരം സഡൻഡെത്തിലേക്ക് നീങ്ങി. ഇതിൽ ജോണി ഇവാൻ കിക്ക് പാഴാക്കിയതോടെ സിറ്റി വിജയം ഉറപ്പിച്ചു. അടുത്ത കിക്ക് സിറ്റിയുടെ അകാഞ്ചി വലയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.