ബംഗളൂരു: സൂപ്പർകപ്പിൽ ജാംഷഡ്പുർ എഫ്.സിയും എഫ്.സി ഗോവയും തമ്മിലെ മത്സരത്തിനിടെയുണ്ടായ ൈകയാങ്കളിയുടെ പേരിൽ തന്നെ മൂന്നു കളികളിൽ വിലക്കിയത് വേദനിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധതാരം അനസ് എടത്തൊടിക. െഎ.എസ്.എല്ലിെൻറ അഞ്ചാം സീസണിന് മുന്നോടിയായി ബംഗളൂരുവിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിേലന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ വിലക്ക് കാരണം ബ്ലാസ്റ്റേഴ്സിെൻറ ആദ്യ മൂന്നു കളി നഷ്ടമാവുമല്ലോ എന്ന ചോദ്യത്തിന് മുന്നിൽ വികാരധീതനായാണ് അനസ് പ്രതികരിച്ചത്.
‘‘ആ നിമിഷം ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. നിരപരാധിയാണെന്ന് ബോധിപ്പിച്ചിട്ടും ശിക്ഷിച്ചതിൽ അതിയായ വേദനയുണ്ട്. കളിക്കാർ തമ്മിലെ അടിപിടിയിൽ പെടാതിരിക്കാൻ ഗോവൻ കോച്ച് െഡറിക് പെരീറയെ ഞാൻ തടയുകയായിരുന്നു. അക്കാര്യം അദ്ദേഹത്തിനുമറിയാം. പുണെ എഫ്.സിക്ക് വേണ്ടി അദ്ദേഹത്തിന് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്.
എന്നെ കളി പഠിപ്പിച്ച പെരീറയെ സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് അദ്ദേഹത്തെ ഇടിച്ചു എന്ന പേരിൽ ഫെഡറേഷൻ നടപടിയെടുത്തത്. സംഭവത്തിെൻറ വിഡിയോ പരിശോധിച്ചാൽ സത്യാവസ്ഥയറിയാം. ടീമിെൻറ പ്രധാനപ്പെട്ട മൂന്ന് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവരുന്നത് ഏറെ വിഷമമുണ്ടാക്കുന്നു’’ - അനസ് പറഞ്ഞു. സൂപ്പർ കപ്പിൽ ജാംഷഡ്പുർ എഫ്.സിയും എഫ്.സി ഗോവയും തമ്മിൽ നടന്ന മത്സരത്തിനിടെ ഇരു ടീമിെൻറയും കളിക്കാർ കൈയാങ്കളിയിലേർപ്പെട്ടതിെൻറ പേരിലാണ് അനസ് അടക്കം ഏഴുപേർക്ക് വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.