സാേവാപോളോ: കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടു നാണം കെട്ടതിന് പകരം വീട്ടാൻ എന്നേ പ്രതിജ്ഞയെടുത്ത നെയ്മറും സംഘവും യോഗ്യതപോരാട്ടത്തിൽ ഇന്ന് ബൊളീവിയക്കെതിരെ. നാലു കളികൾ ശേഷിക്കെ യോഗ്യത ഉറപ്പാക്കിയ ആദ്യ ടീമായി മാറുകയും പോയൻറ് നിലയിൽ ഗ്രൂപ്പിലെ മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുകയും ചെയ്ത കാനറികൾക്കു പക്ഷേ, ഒാരോ മത്സരവും കൂടുതൽ മെച്ചപ്പെടാനുള്ള കരുതലാണ്. 1985നു ശേഷം നീണ്ട മൂന്നു പതിറ്റാണ്ടിലേറെ കാലം ഒരു ജയം പോലും സ്വന്തമാക്കാനാവാത്ത ലാ പാസ് വേദിയാകുേമ്പാൾ വിശേഷിച്ചും.
രണ്ടു തവണ തഴയപ്പെട്ട ശേഷം പരിശീലകക്കുപ്പായത്തിൽ രാജകീയമായി തിരിച്ചുവന്ന ടൈറ്റിനു കീഴിൽ കളിച്ച ഒമ്പതു കളികളിൽ എല്ലാം ജയിച്ച ബ്രസീലിന് നേരത്തെ യോഗ്യതക്കു പുറത്തായ ബൊളീവിയ കാര്യമായ വെല്ലുവിളി ഉയർത്തില്ലെന്നാണ് വിശ്വാസം. ജയം തുടരാനായില്ലെങ്കിൽ പോലും ഗ്രൂപ്പിൽ ഒന്നാമതായി ബ്രസീൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.