ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിൽ തെൻറ നൂറാം ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി പന്തുകൊണ്ട് മാന്ത്രികത തീർത്തപ്പോൾ നൂകാംപിൽ അേൻറാണിയോ കോെൻറയുടെ ചെൽസി തരിപ്പണമായി. രണ്ടാംപാദ പോരാട്ടത്തിൽ 3-0ന് കറ്റാലന്മാർ കളിജയിച്ചതോടെ ഇരുപാദങ്ങളിലുമായി 4-1െൻറ ആധികാരിക ജയവുമായാണ് ബാഴ്സലോണയുടെ അവസാന എട്ടിലേക്കുള്ള കുതിപ്പ്. രണ്ടുഗോളുകൾ നേടുകയും ഡെംബലയുടെ ഗോളിന് വഴിയൊരുക്കിയും മെസ്സി മത്സരത്തിലെ മിന്നുംതാരമായി മാറി.
ചെൽസിയുടെ തട്ടകത്തിലെ വിലയേറിയ (1-1) സമനിലയുടെ ആത്മവിശ്വാസത്തിലാണ് ബാഴ്സ രണ്ടാംപാദത്തിനിറങ്ങിയത്. സ്വന്തം തട്ടകത്തിൽ എതിരാളികളെ തകർക്കുന്നതിൽ മിടുക്കരായ ബാഴ്സ പ്രതീക്ഷിച്ചപോലെ തന്നെ കാര്യങ്ങൾ നടന്നു. റഫറി വിസിലൂതി 129 സെക്കൻഡുകൾ പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ.
മെസ്സിയുടെ മാന്ത്രിക കാലുകളിൽനിന്ന് ഉരുണ്ടുവന്ന പന്ത് ചെൽസി ഗോളി തിബോട്ട് കൊർേട്ടായെ മറികടന്ന് വലയിൽ. പോസ്റ്റിെൻറ വലതുവശത്തുനിന്ന് വലങ്കാലുകൊണ്ട് മെസ്സിയുതിർത്ത ഷോട്ട് കൊർേട്ടായുടെ കാലിനിടയിലൂടെയാണ് വലയിൽ പതിച്ചത്. 20 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബാഴ്സലോണ ലീഡുയർത്തി.
മെസ്സി നൽകിയ പാസിൽ ഉസ്മാനെ ഡെംബലെയുടെ ലോങ് റേഞ്ചറാണ് കൊർേട്ടായെ നിസ്സഹായനാക്കി വലയിൽ പതിച്ചത്. 63ാം മിനിറ്റിൽ െമസ്സി വീണ്ടും ചെൽസി ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത് പായിച്ച് വലകുലുക്കിയതോടെ, അർജൻറീനൻ ഇതിഹാസത്തിനു മുന്നിൽ ചെൽസി ഒടുവിൽ തോൽവി സമ്മതിച്ചു.
മെസ്സിക്ക് അതിവേഗ നൂറുഗോൾ
ബാഴ്സലോണ: ചെൽസിക്കെതിരെ രണ്ടു ഗോളുകൾ നേടിയതോടെ ഒരു ക്ലബിനായി ചാമ്പ്യൻസ് ലീഗിൽ അതിവേഗം നൂറുഗോളുകൾ നേടുന്ന താരമെന്ന റെക്കോഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം. 123ാം മത്സരത്തിലാണ് മെസ്സി ഗോളിൽ സെഞ്ച്വറി കുറിച്ചത്. നേരത്തെ തന്നെ റയൽ മഡ്രിഡിനായി നൂറുഗോൾ നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നെങ്കിലും 144 മത്സരത്തിലാണ് താരത്തിെൻറ നേട്ടം.
രാജകീയം ബയേൺ
ആദ്യപാദത്തിൽ തുർക്കി ക്ലബ് ബെസ്കിറ്റാസിനെ 5-0ന് തകർത്തപ്പോൾ തന്നെ ബയേൺ ക്വാർട്ടറുറപ്പിച്ചതാണ്. രണ്ടാം പാദത്തിൽ 3-1ന് ജയിച്ചതോടെ 8-1െൻറ പടുകൂറ്റൻ ജയത്തോടെ രാജാക്കന്മാരായി ക്വാർട്ടറിൽ. തിയാഗോ അൽകൻറാര (18) സാൻഡ്രോ വാഗ്നർ (84) എന്നിവർ ബയേണിനായി ഗോൾ നേടിയപ്പോൾ മറ്റൊന്ന് ഖൊകാൻ ഗൊനൂലിെൻറ വക ദാനമായിരുന്നു. ബെസ്കിറ്റാസിെൻറ ആശ്വാസ ഗോൾ വാഗ്നർ ലൗവിെൻറ വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.