മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി തുല്യരായിരുന്ന എം.ജിയും കാലിക്കറ്റും തമ്മിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ 4-2നാണ് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ കാലിക്കറ്റിനെ പരാജയപ്പെടുത്തി എം.ജി സർവകലാശാല ചാമ്പ്യന്മാരായത്. കാലിക്കറ്റിനുവേണ്ടി 12ാം മിനിറ്റിൽ ഷംനാദ് ആദ്യഗോൾ നേടി. 38ാം മിനിറ്റിൽ എം.ജിയുടെ അരുൺലാലിന്റെ കാലിലൂടെ കാലിക്കറ്റിന്റെ ഗോൾവല കുലുങ്ങി. മത്സരം ഒന്നേ ഒന്നിന് മുന്നോട്ടുപോകവേ 44ാം മിനിറ്റിൽ അക്ഷയ് തനിക്കു കിട്ടിയ ഫ്രീകിക്ക് കാലിക്കറ്റിന്റെ പോസ്റ്റിലേക്ക് പായിച്ചു.
ആദ്യ പകുതിയുടെ തുടക്കത്തിൽ എം.ജിയുടെ ഹരിശങ്കർ പന്തുമായി മുന്നോട്ടുകുതിക്കവെ പ്രതിരോധം തീർത്ത കാലിക്കറ്റിന്റെ സ്റ്റോപ്പർ ബാക്കിനെയും ഗോൾ കീപ്പറെയും മറികടന്ന് 63ാം മിനിറ്റിൽ കാലിക്കറ്റിന്റെ വലയിലേക്ക് അടുത്ത ഗോൾ പതിച്ചു. സ്കോർ 3-1 എന്ന നിലയിലായിരിക്കെ ആത്മവിശ്വാസം കൈവിടാതെ കളി തുടർന്ന കാലിക്കറ്റിന്റെ ആഷിഫ് 73ാം മിനിറ്റിൽ എം.ജിയുടെ ഗോൾവല കുലുക്കി. വാശിയോടെ അക്രമം നിർത്താതെ മുന്നേറിയ എം.ജിയുടെ അക്ഷയ് ആന്റണി 83ാം മിനിറ്റിൽ ഗോൾ തൊടുത്തതോടെ കളി മാറിമറിഞ്ഞു. 4-2ന് പരാജയപ്പെട്ട കാലിക്കറ്റിന് രണ്ടാം സ്ഥാനത്തോടെ ഇത്തവണ തൃപ്തിപ്പെടേണ്ടിവന്നു. ഒന്നിനെതിരെ നാലു ഗോളുകൾ നേടി അണ്ണാമലൈയെ പരാജയപ്പെടുത്തിയ ജോയ് സർവകലാശാലക്കാണ് മൂന്നാം സ്ഥാനം. എം.ജിയുടെ അക്ഷയ് ആൻറണിയാണ് പ്ലയർ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.