മഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജകിരീടം ആർക്കെന്ന ചോദ്യത്തിന് ശനിയാഴ്ച രാത്രി ഉത്തരമാവും. അത്ലറ്റികോ മഡ്രിഡിെൻറ തട്ടകമായ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയിൽ രാത്രി 12.30ന് കിക്കോഫ് വിസിലുയരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് പോരാണ് അരങ്ങേറുക. പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂളും ടോട്ടൻഹാം ഹോട്സ്പറും കൊമ്പുകോർക്കുേമ്പാൾ ആവേശം വാനോളമുയരും. ചെൽസിയും ആഴ്സനലും ഏറ്റുമുട്ടിയ യൂറോപ ലീഗ് ഫൈനലിനു പിന്നാലെയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലും ഇംഗ്ലീഷ് ക്ലബുകൾ ആഭ്യന്തര കാര്യമാക്കുന്നത്. യൂറോപയിൽ ചെൽസിയാണ് വിജയഭേരി മുഴക്കിയതെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ആര് മുത്തമിടും എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം.
ആറാം കിരീടം തേടി ലിവർപൂൾ; കന്നി ഫൈനലിൽ ടോട്ടൻഹാം
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മികച്ച റെക്കോഡുള്ള ടീമാണ് ലിവർപൂൾ. അഞ്ചു തവണ ചാമ്പ്യന്മാരായിട്ടുള്ള (1977, 1978, 1981, 1984, 2005) ടീം മൂന്നു വട്ടം റണ്ണറപ്പുകളുമായി (1985, 2007, 2018). നിലവിലെ രണ്ടാം സ്ഥാനക്കാർകൂടിയാണ് ലിവർപൂൾ. കഴിഞ്ഞതവണ റയൽ മഡ്രിഡിനോടാണ് ഫൈനലിൽ തോറ്റത്. അതേസമയം, ടോട്ടൻഹാമിന് ഇത് ആദ്യ ൈഫനലാണ്. ഏഴു വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാനാണ് ലിവർപൂളിെൻറ ശ്രമമെങ്കിൽ ടോട്ടൻഹാം തേടുന്നത് 11 വർഷത്തിനിടയിലെ ആദ്യ ട്രോഫിയാണ്. 2012ൽ നേടിയ ലീഗ് കപ്പാണ് ലിവർപൂളിെൻറ അവസാന കിരീടം. ടോട്ടൻഹാമിേൻറത് 2008ലെ ലീഗ് കപ്പും. ഇത്തവണ ഗ്രൂപ് ഘട്ടത്തിൽ തപ്പിത്തടഞ്ഞശേഷമാണ് ഇരുടീമുകളും മുന്നേറിയത്.
തുല്യശക്തികളുടെ പോരാട്ടം
മികച്ച പ്രതിരോധവും മാരകമായ പ്രഹരശേഷിയുമുള്ള ടീമുകളാണ് ലിവർപൂളും ടോട്ടൻഹാമും. ലിവർപൂളിെൻറ മുഹമ്മദ് സലാഹ്-റോബർേട്ടാ ഫെർമിന്യോ-സാദിയോ മാനെ ആക്രമണ ത്രയത്തിന് പകരംവെക്കാൻ ടോട്ടൻഹാമിെൻറ കൈയിൽ ഡെലെ അലി-ഹ്യൂങ് മിൻ സൺ-ഹാരി കെയ്ൻ സഖ്യമുണ്ട്. കെയ്നിെൻറ ഫിറ്റ്നസാണ് ടോട്ടൻഹാമിനെ അലട്ടുന്നത്. പൂർണ ശാരീരികക്ഷമത കൈവരിച്ചിട്ടില്ലാത്ത കെയ്ൻ ഇറങ്ങുന്നില്ലെങ്കിൽ സെമിയിലെ ഹാട്രിക് ഹീറോ ലൂകാസ് മോറ അവസരം കാത്തിരിപ്പുണ്ട്. ഗോൾ വലക്കു കീഴിൽ ഹ്യൂഗോ ലോറിസും അലിസൺ ബേക്കറും തുല്യശക്തികൾ. പ്രതിരോധത്തിൽ ലിവർപൂളിനായി വിർജിൽ വാൻഡൈക്-ജോയൽ മാറ്റിപ് ജോടി കോട്ട കെട്ടുേമ്പാൾ മറുവശത്ത് ടോബി ആൽഡർവിയറൾഡ്-യാൻ വെർടോൻഗൻ സഖ്യമുണ്ട്. വിങ് ബാക്കുകളായി ടോട്ടൻഹാമിൽ കീറൺ ട്രിപ്പിയറും ഡാനി റോസും അണിനിരക്കുേമ്പാൾ അപ്പുറത്ത് ട്രെൻറ് അലക്സാണ്ടർ ആർനൾഡും ആൻഡ്രൂ റോബർട്സണും ഇറങ്ങുന്നു. മധ്യനിരയിൽ ഹോൾഡിങ് പ്ലയേഴ്സായി ലിവർപൂളിന് ഫാബിന്യോയും ജോർഡൻ ഹെൻഡേഴ്സണുമുണ്ടെങ്കിൽ ടോട്ടൻഹാമിന് മൂസ സിസോകോയും ഹാരി വിങ്ക്സുമുണ്ട്. ക്രിസ്റ്റ്യൻ എറിക്സൺ ടോട്ടൻഹാമിനായി കളി മെനയുേമ്പാൾ ലിവർപൂൾ നീക്കങ്ങൾക്ക് ജോർജീനിയോ വെയ്നാൾഡും ചരടുവലിക്കും.
സാധ്യത ടീം
ലിവർപൂൾ: അലിസൺ ബേക്കർ, ട്രെൻഡ് അലക്സാണ്ടർ ആർനൾഡ്, ജോയൽ മാറ്റിപ്, വിർജിൽ വാൻഡൈക്, ആൻഡ്രൂ റോബട്സൺ, ഫാബിന്യോ, ജോർഡൻ ഹെൻഡേഴ്സൺ, ജോർജീന്യോ വെയ്നാൾഡ്, മുഹമ്മദ് സലാഹ്, റോബർേട്ടാ ഫെർമിന്യോ, സാദിയോ മനെ.
ടോട്ടൻഹാം: ഹ്യൂഗോ ലോറിസ്, കീറൺ ട്രിപ്പിയർ, ടോബി ആൽഡർവിയറൾഡ്, യാൻ വെർടോൻഗൻ, ഡാനി റോസ്, ഹാരി വിങ്ക്സ്, മൂസ സിസോകോ, ക്രിസ്റ്റ്യൻ എറിക്സൺ, ഡെലെ അലി, ഹ്യൂങ് മിൻ സൺ, ഹാരി കെയ്ൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.