പാരിസ്: റയൽ മഡ്രിഡിനു പിന്നാലെ ഫ്രഞ്ച് ഗ്ലാമർ ക്ലബ് പി.എസ്.ജി ഗോൾ മഴ െപയ്യിച്ച രാത്രി, സ്േകാട്ലൻഡ് ക്ലബ് സെൽറ്റികിെൻറ വലയിൽ പന്തു പതിച്ചത് ഏഴു തവണ. സെൽറ്റികിനെതിരെ 7-1െൻറ ജയവുമായി പി.എസ്.ജിയും പിന്നാലെ ബയേൺ മ്യൂണിക്കും ചെൽസിയും ജയത്തോടെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചപ്പോൾ, യുവൻറസിനോട് ഗോൾരഹിത സമനിലയിലായ ബാഴ്സലോണയും(0-0) പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാതെ കുതിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിനെ എഫ്.സി ബേസൽ (1-0) അട്ടിമറിച്ചതോടെ നോക്കൗട്ട് ഉറപ്പിക്കാൻ മൗറീന്യോയുടെ സംഘത്തിന് അവസാന മത്സരം വരെ കാത്തിരിക്കണം.
കോടികൾ എറിഞ്ഞ് ബാഴ്സലോണയിൽനിന്ന് ഫ്രഞ്ച് ക്ലബിലെത്തിയ സൂപ്പർ താരം നെയ്മർ രണ്ടു ഗോളുകൾ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും നിർണായക താരമായപ്പോൾ, ഗ്രൂപ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമെന്ന റെക്കോഡുമായി പി.എസ്.ജി കുതിക്കുകയാണ്. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ച പി.എസ്.ജി, അഞ്ചു മത്സരങ്ങളിൽ അടിച്ചു കൂട്ടിയത് 24 ഗോൾ. വഴങ്ങിയതാവെട്ട ഒരു ഗോളും. ബൊറൂസിയ ഡോർട്മുണ്ടിെൻറ (21 ഗോൾ) റെക്കോഡാണ് പി.എസ്.ജി മറികടന്നത്. സെൽറ്റിക് താരം മൂസാം ഡെബലെയുടെ ഒന്നാം മിനിറ്റിെല ഗോളിന് നെയ്മറിലൂടെയാണ് (9, 22) പി.എസ്.ജി തിരിച്ചടി തുടങ്ങിയത്. ഒപ്പം എഡിസൻ കവാനി (28, 79), കിലിയൻ എംബാപ്പെ (35), മാർകോ വെറാട്ടി (75), ഡാനി ആൽവസ് (80) എന്നിവരും ചേർന്നതോടെ എതിരാളികൾ ‘ഫ്ലാറ്റായി’. ആൻഡർ ലഷ്റ്റിനെ 2-1ന് തോൽപിച്ച ബയേണിനായി റോബർട്ട് ലവൻഡോവ്സ്കി (51), ടൊളീസോ (77) എന്നിവരാണ് ഗോൾ നേടിയത്.
സൂപ്പർ താരം ലയണൽ മെസ്സി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മത്സരത്തിൽ യുവൻറസിനോട് സമനിലയിലായെങ്കിലും 11 പോയൻറുമായാണ് ബാഴ്സലോണ പ്രീക്വാർട്ടറിലേക്ക് കയറിയത്. യുവൻറസിന് അടുത്ത മത്സരം ജയിച്ചാൽ നോക്കൗട്ടിലെത്താം. 89ാം മിനിറ്റിലെ ഗോളിലാണ് എഫ്.സി ബേസലിനോട് യുനൈറ്റഡ് തോൽക്കുന്നത്. അതേസമയം, ഗ്രൂപ് ‘സി’യിൽ ക്വാർബർഗിനെ 4-0ന് തോൽപിച്ച ചെൽസി 10 പോയേൻറാടെ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ചെൽസിക്കായി വില്യൻ (36, 85), എഡൻ ഹസാഡ് (21) ഫാബ്രിഗാസ്(73) എന്നിവർ ഗോൾ നേടി. ഇൗ ഗ്രൂപ്പിൽ അത്ലറ്റികോ മഡ്രിഡ് റോമയെ 2-0ന് തോൽപിച്ചെങ്കിലും നോക്കൗട്ട് പ്രതീക്ഷ അകലെയാണ്. അടുത്ത മത്സരത്തിൽ റോമ തോൽക്കുകയും ചെൽസിക്കെതിരെ അത്ലറ്റികോ ജയിക്കുകയും ചെയ്താൽ മാത്രമെ സ്പാനിഷ് വമ്പന്മാർക്ക് രക്ഷയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.