പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ആരാധകരെ കാത്തിരിക്കുന്നത് ഫൈനലിനെയും വെല്ലുന്ന തീപ്പാറും പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിെൻറ ഹാട്രിക് കിരീടമോഹങ്ങൾക്ക് അട്ടിമറിക്കാൻ ബൂട്ടണിയുന്നത് ഫ്രഞ്ച് പവർ ഹൗസ് പാരിസ് സെൻറ് ജർമയ്ൻ. കിരീടം വീണ്ടെടുക്കാൻ കച്ചമുറുക്കി വരുന്ന ബാഴ്സലോണക്ക് വെല്ലുവിളിയായി ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെൽസി. ശേഷിച്ച മറ്റു പ്രമുഖർക്കെല്ലാം പ്രീക്വാർട്ടർ മത്സരങ്ങൾ അനായാസമാവുമെന്ന് പ്രതീക്ഷിക്കാം.
2016, 2017 സീസണുകളിൽ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് ഹാട്രിക് കിരീടവുമായി ചരിത്രം കുറിക്കാനുള്ള യാത്രയിലാണിപ്പോൾ. എന്നാൽ, സിനദിൻ സിദാൻ-ക്രിസ്റ്റ്യാനോ റൊണാൾഡോ താരപ്പകിട്ടിനെ വെല്ലാനുള്ള കെൽപുമായാണ് പി.എസ്.ജിയുടെ വരവ്. നെയ്മർ, കെയ്ലിയൻ എംബാപ്പെ, ഡാനി ആൽവസ്, എയ്ഞ്ചൽ ഡി മരിയ, തിയാഗോ സിൽവ തുടങ്ങിയ താരപ്പട അണിനിരക്കുന്ന പി.എസ്.ജിക്കെതിരായ അങ്കം റയലിന് അഗ്നിപരീക്ഷയാവും. സീസണിൽ തിരിച്ചടിയോടെ തുടങ്ങിയ റയൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായിരുന്നു.
കഴിഞ്ഞ സീസൺ പ്രീക്വാർട്ടറിൽ ബാഴ്സലോണയോട് (5-6)ന് പൊരുതി വീണ പി.എസ്.ജി 2016 സീസണിൽ ഗ്രൂപ് റൗണ്ടിൽ റയലുമായി ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരു കളി സമനിലയും രണ്ടാം കളിയിൽ റയൽ ജയിക്കുകയും ചെയ്തു. ചെൽസി-ബാഴ്സലോണ പോരാട്ടമാണ് പ്രീക്വാർട്ടറിലെ മറ്റൊരു ശ്രദ്ധേയ അങ്കം. 2012ന് ശേഷം ഇരു ടീമും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗിൽ 12 തവണയാണ് ഇരുവരും മുഖാമുഖമെത്തിയത്. അഞ്ചു കളി സമനിലയായപ്പോൾ നാലു ജയം ചെൽസിക്കും, മൂന്നു ജയം ബാഴ്സലോണക്കുമായിരുന്നു.
പ്രീക്വാർട്ടർ ലൈനപ്പ് ആദ്യ പാദം: ഫെബ്രുവരി 13,14 / 20, 21
രണ്ടാം പാദം: മാർച്ച് 5,6/ 12,13
യുവൻറസ് x ടോട്ടൻഹാം
ബാസൽ x മാഞ്ചസ്റ്റർ സിറ്റി
എഫ്.സി പോർേട്ടാ x ലിവർപൂൾ
സെവിയ്യ x മാഞ്ചസ്റ്റർ യുനൈറ്റഡ്
റയൽ മഡ്രിഡ് x പി.എസ്.ജി
ഷാക്തർ ഡൊണസ്ക് x എ.എസ്. റോമ
ചെൽസി x ബാഴ്സലോണ
ബയേൺ മ്യൂണിക് x ബെസിക്താസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.