റോം: യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ നാപോളിയും സെവിയ്യയും ജയത്തോടെ മുന്നോട്ട്. ആദ്യ മത്സരത്തിനിറങ്ങിയ ഇരുവരും ഹോം മത്സരത്തിലാണ് വിജയക്കുതിപ്പു തുടങ്ങിയത്. തുർക്കി ക്ലബായ ഇസ്തംബൂൾ ബസാക്ക്സെഹറിനെ 2-1ന് സെവിയ്യ മറികടന്നപ്പോൾ, ഒ.ജി.സി നൈസിനെ 2-0ത്തിനാണ് നാപോളി തോൽപിച്ചത്.
16ാം മിനിറ്റിൽ സെർജിയോ എസ്ക്യുഡർഡോയാണ് സെവിയ്യക്കായി ആദ്യം ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ തുർക്കി ക്ലബ് തിരിച്ചടിച്ചു. 64ാം മിനിറ്റിൽ എലേറോ എല്ലയാണ് ഗോൾ നേടിയത്. കളി സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ച ഘട്ടത്തിൽ മിഖായേൽ ഡെഹിലാണ് സെവിയ്യയെ രക്ഷിച്ചത്.
നൈസിനെതിരെ, നാപോളിക്കായി ഡ്രിസ് മാർട്ടിനസ് (13ാം മിനിറ്റ്), ജോർജീനിയോ (70ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. രണ്ടു താരങ്ങൾ ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരുമായാണ് നൈസ് മത്സരം പൂർത്തിയാക്കിയത്. മറ്റു മത്സരത്തിൽ സെൽറ്റിക്, അസ്താനയെ 5-0ത്തിനും ഒളിമ്പിയാക്കോസ് എച്ച്.എൻ.കെ റിജേക്കയെ 2-1നും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.