ക്രിസ്റ്റ്യാനോക്ക് ഹാട്രിക്ക്; ബയേണിനെ തകർത്ത് റയൽ സെമിയിൽ

മഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിനെ തളികയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുക്കിയ രസക്കൂട്ടിലെ എരിവും പുളിയുമായി കണ്ടാൽ മതി ഇൗ ബഹളങ്ങളെ. റഫറിയുടെ പിഴവുകളെയും ഒാഫ്സൈഡ് ചുവയുള്ള ഗോളുകൾക്കു പിന്നിലെ കഥകളെയും ഇൗ ഇതിഹാസത്തിനായി മറന്നേക്കാം. ഇത് റയൽ മഡ്രിഡിെൻറയല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാത്രം രാവ്. അണപൊട്ടിയൊഴുകിയ പറങ്കിവീര്യത്തിൽ മഡ്രിഡിലെ മണ്ണും വിണ്ണും പുളകമണിഞ്ഞു.

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദമായിരുന്നു വേദി. എതിരാളി ലോകക്ലബ് ഫുട്ബാളിലെ രണ്ടാമന്മാരായ ബയേൺ മ്യൂണിക്. കാർലോ ആഞ്ചലോട്ടിയുടെ ബുദ്ധിയും ജർമൻ-ഫ്രഞ്ച്-പോളണ്ട് കരുത്തുമായി കുതിച്ചുപാഞ്ഞ ബയേൺ മ്യൂണിക്കിനുമുന്നിൽ വിയർത്തുപോയ റയൽ മഡ്രിഡ് കളിമറന്നുവോയെന്ന് പോലും ആശങ്കപ്പെട്ട സമയങ്ങൾ. ഒടുവിൽ, വിശ്വരൂപത്തിൽ ക്രിസ്റ്റ്യാേനാ അവതരിച്ചപ്പോൾ തുടർച്ചയായി ഏഴാം വർഷവും സെമി ബർത്ത്. ആദ്യ പാദത്തിൽ രണ്ടും രണ്ടാം പാദത്തിൽ ഹാട്രിക്കും നേടിയ പോർചുഗൽ താരത്തിെൻറ മിടുക്കിൽ റയൽ (4-2, 2-1) 6-3 ജയത്തോടെയാണ് ചാമ്പ്യന്മാർക്കൊത്ത പെരുമയോടെ കുതിക്കുന്നത്.

ബയേണിെൻറ ഫുൾടൈം

മ്യൂണിക്കിലെ ആദ്യ പാദത്തിൽ 2-1ന് ജയിച്ച ആത്മവിശ്വാസത്തിലായിരുന്നു റയൽ സ്വന്തം തട്ടകത്തിലിറങ്ങിയതെങ്കിലും ഒന്നും എളുപ്പമല്ലായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, ബയേൺ വാണ രണ്ടാം പകുതി. 53ാം മിനിറ്റിൽ ആർയൻ റോബനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി റോബർട്ട് ലെവൻഡോവ്സ്കി ഗോളാക്കി ബയേണിന് മുൻതൂക്കം നൽകി. റയലിെൻറ എവേ ഗോൾ ആത്മവിശ്വാസത്തിന് ഇളക്കം തട്ടിയ നിമിഷം. 76ാം മിനിറ്റിൽ ടെൻഷൻ കുറച്ച ഗോൾ പിറന്നു. കാസ്മിറോ നൽകിയ ക്രോസ് ഒാഫ്സൈഡ് ട്രാപ് പൊളിച്ച് ഫിലിപ് ലാമിനും ജെറോം ബോെട്ടങ്ങിനുമിടയിലൂടെ ക്രിസ്റ്റ്യാനോ വലയിലേക്ക് ഹെഡ് ചെയ്തിട്ടു. പക്ഷേ, റയലിെൻറ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരു മിനിറ്റിനകം സെൽഫ് ഗോളിലൂടെ ബയേൺ വീണ്ടും മുന്നിൽ.

പകരക്കാരനായെത്തിയ തോമസ് മ്യൂളറും ലെവൻഡോവ്സ്കിയും ബോക്സിനുള്ളിൽ വിതച്ച അപകടകരമായ നീക്കം തട്ടിയകറ്റാനുള്ള റാമോസിെൻറ ശ്രമം പാളി. ഗോളി കെയ്ലർ നവാസ് മുന്നോട്ട് കയറിയതറിയാതെ പന്ത് ക്യാപ്റ്റെൻറ ബൂട്ടിൽ തട്ടി വലയിലേക്ക്. 1-2ന് ബയേണിന് ലീഡ്. അഗ്രിഗേറ്റിൽ ഇരു ടീമും (3-3) ഒപ്പത്തിനൊപ്പം. ഒരു ഗോൾ കൂടി നേടി കളി ജയിക്കാനായി ഇരു ടീമുകളുടെയും ശ്രമം. പക്ഷേ, പതറിപ്പോയ റയലിെൻറ മുന്നേറ്റങ്ങളെല്ലാം പാളി. അതേസമയം, അവസരം മുതലെടുത്ത ബയേൺ ഇരുതല മൂർച്ചയിൽ ആഞ്ഞടിച്ചു. ഇതിനിടയിലെത്തിയ ചുവപ്പുകാർഡ് ജർമൻകാരുടെ വീര്യം ചോർത്തി. 84ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡുമായി അർതുറോ വിദാൽ പുറത്തായത് ബയേണിെൻറ മൂർച്ച കുറച്ചു.

റയലിെൻറ എക്സ്ട്രാ എനർജി

സിനദിൻ സിദാൻ നൽകിയ ഡബ്ൾഡോസുമായാണ് റയൽ അധികസമയത്ത് കളത്തിലിറങ്ങിയത്. വിദാലിെൻറ പുറത്താവലോടെ കെട്ടുപൊട്ടിയ ബയേണിെൻറ മധ്യനിര പൊളിച്ചടുക്കി ക്രിസ്റ്റ്യാനോയും മാഴ്സലോയും കാസ്മിറോയും അസെൻസിയോയും കുതിച്ചപ്പോൾ ഏത് നിമഷവും ഗോളെത്തുമെന്നായി. പിന്നെ ഒന്നിനും കാത്തിരിക്കേണ്ടിവന്നില്ല. എക്സ്ട്രാടൈം ആദ്യ പകുതിയുടെ ഒടുക്കത്തിൽ (104) ക്രിസ്റ്റ്യാനോ ഒാഫ്സൈഡ് വിവാദത്തിൽ പെട്ട ഗോളിലൂടെ റയലിന് ഉണർവേകി. സെർജിയോ റാമോസ് നൽകിയ ക്രോസ് നെഞ്ചിലെടുത്ത് ഇടങ്കാൽ േഷാട്ടിലൂടെ ക്രിസ്റ്റ്യാനോ തൊടുക്കുേമ്പാൾ ബയേൺ താരങ്ങൾ ഒാഫ്സൈഡിനായി അപ്പീൽ ചെയ്തെങ്കിലും ഇരു റഫറിമാരും ശ്രദ്ധിച്ചില്ല.

രണ്ടാം പകുതിയിൽ (109) ക്രിസ്റ്റ്യാനോയുടെ സെഞ്ച്വറി ഗോൾ. ഇക്കുറി മധ്യവരയിൽനിന്ന് പന്തുമായി കുതിച്ച മാഴ്സലോക്ക് അവകാശപ്പെട്ട ഗോൾ. പക്ഷേ, ബോക്സിന് മുന്നിൽ അലഞ്ഞുനടന്ന ക്രിസ്റ്റ്യാനോക്ക് മറിച്ചുനൽകിയ ബ്രസീൽ താരം കൂട്ടുകാരനെ റെക്കോഡിലേക്ക് നയിച്ചു. ഇൗ ഗോളും ഒാഫ്സൈഡിെൻറ പേരിൽ വിമർശിക്കപ്പെട്ടു. 112ാം മിനിറ്റിലാണ് ബയേണിെൻറ നെഞ്ചത്തെ അവസാന ആണിയായി മാർകോ അസെൻസിയോ ഉജ്ജ്വല മുന്നേറ്റത്തിലൂടെ റയലിെൻറ നാലാം ഗോൾ നേടുന്നത്. ഫുൾടൈമിൽ തോറ്റുപോയ റയൽ അടുത്ത എട്ടുമിനിറ്റിനകം മൂന്നു ഗോളുമായി സെമിയിലേക്ക്.

 

 ഒാഫ് സൈഡ് റഫറിയിങ്...

ബയേൺ മ്യൂണിക്കിനെ മലർത്തിയടിച്ച റയൽ മഡ്രിഡിെൻറ പോരാട്ടവീര്യത്തേക്കാൾ ഫുട്ബാൾ ലോകത്ത് ബുധനാഴ്ച ചർച്ചക്കെത്തിയത് രണ്ട് ഒാഫ് സൈഡും ഒരു റെഡ്  കാർഡുമാണ്. ക്രിസ്റ്റ്യാനോ നേടിയ രണ്ട് ഗോളുകൾ ഒാഫ്  സൈഡായിരുന്നുവെന്നും വിദാലിന് നൽകിയ റെഡ്കാർഡ് അനാവശ്യമായിരുന്നുവെന്നും ബയേൺ താരങ്ങളും കാണികളും ആരോപിക്കുന്നു.

വിമർശനങ്ങൾ പൂർണമായും തള്ളിക്കളയാനാവില്ലെന്ന് വിഡിയോ ദൃശ്യങ്ങൾ പറയുന്നു. 104ാം മിനിറ്റിൽ മത്സരത്തി‍െൻറ വഴിതിരിച്ചുവിട്ട ക്രിസ്റ്റ്യാനോയുടെ ഗോൾ ഒാഫ് സൈഡായിരുന്നുവെന്ന കാര്യത്തിൽ റഫറിക്കൊഴികെ ആർക്കും സംശയമില്ല. ക്രിസ്റ്റ്യാനോ നേടിയ ഹാട്രിക് ഗോളിനും വിവാദത്തിെൻറ  അകമ്പടിയുണ്ട്. മാഴ്സലോ പന്ത്  കൈമാറുേമ്പാഴും റോണോ ഒരുപടി മുന്നിലായി ഒാഫ്  സൈഡ് പൊസിഷനിലായിരുന്നു. ഇൗ രണ്ട് ചിത്രങ്ങളും  ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ബയേൺ താരം ഫ്രാങ്ക് റിബറി പ്രതിഷേധം അറിയിച്ചത്. ചിത്രത്തിനൊപ്പം  കറുത്ത പ്രതലത്തിൽ റിബറി ഇങ്ങെന എഴുതി- ‘ഒരു വർഷത്തെ കഷ്ടപ്പാടായിരുന്നു. നന്ദി റഫറി’.

വിദാലിന് നൽകിയ റെഡ്കാർഡ്  അനാവശ്യമായിരുന്നുവെന്നും ചിത്രം സഹിതം റിബറി സമർഥിക്കുന്നുണ്ട്. തനിക്ക് ഒന്നും പറയാനിെല്ലന്ന  സൂചന നൽകി മൂന്ന് കുത്തുകൾ മാത്രമാണ് ബാഴ്സ താരം പിക്യൂ പോസ്റ്റ്  ചെയ്തത്. എന്നാൽ, പി.എസ്.ജിയുമായുള്ള ബാഴ്സയുടെ മത്സരത്തെക്കുറിച്ച് ഒാർമിക്കുന്നത് നല്ലതായിരിക്കും എന്ന് റയൽനായകൻ റാമോസ് മറുപടി നൽകി.

 

 

 

 

 

 


 

Tags:    
News Summary - Champions League quarter-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.