മ്യൂണിക്: ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ജയിക്കാൻ ആഴ്സൻ വെങ്ങറും ആഴ്സനലും ഇനിയും പഠിച്ചിട്ടില്ല. സുപ്രധാന എതിരാളികളോട് ഏറ്റുമുട്ടുേമ്പാൾ കളിയും നിലയും മറക്കുന്നു. പോർവിളിക്കാൻ ആളും പടയും ആരവങ്ങളുമില്ലാഞ്ഞിട്ടല്ല. വേണ്ടത് വേണ്ടപോലെ ഉപയോഗിക്കാൻ ഗണ്ണേഴ്സ് മറക്കുന്നു. ഇക്കുറിയും പതിവുതെറ്റിച്ചില്ല. ചരിത്രം ബയേണിനോടൊപ്പം നിന്ന മത്സരത്തിൽ പീരങ്കിപ്പട നനഞ്ഞ പടക്കമായി; 2015 ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ബയേണിനോട് തോറ്റ അതേ സ്കോറിന് ആദ്യപാദ പ്രീക്വാർട്ടറിൽ ബയേൺ ജയിച്ചു കയറി (5---^1). എണ്ണംപറഞ്ഞ അഞ്ചു ഗോളുകൾ. ഒരു ഗോൾ മടക്കിയെന്ന് മാത്രം. ഇതോടെ ആഴ്സനലിൽ ആഴ്സൻ വെങ്ങറുടെ ഭാവി തുലാസ്സിലാകുമെന്നുറപ്പ്. ജയത്തോടെ ഹോം ഗ്രൗണ്ടിൽ 16 ചാമ്പ്യൻസ് ലീഗ് വിജയമെന്ന റെക്കോഡും ബയേൺ സ്വന്തമാക്കി. തിയാഗോ അൽകൻറാര ഇരട്ട ഗോൾ നേടിയ അങ്കത്തിൽ ആർയൻ റോബനും റോബർട്ട് ലെവൻഡോവ്സ്കിയും തോമസ് മ്യൂളറും ഒന്നു വീതം ഗോൾ സ്വന്തമാക്കി. അലക്സി സാഞ്ചസായിരുന്നു ആഴ്സനലിെൻറ ഏക സ്കോറർ.
മ്യൂണികിലേക്ക് കാൽകുത്തുന്നതുവരെ തന്ത്രങ്ങൾ പലകുറി വെങ്ങർ പരിശോധിച്ചിരുന്നു. ഒടുവിൽ ജർമൻ അതികായർക്കെതിരെ ടീമിനെ 4----^5--^1 ഫോർമേഷനിൽ കളത്തിലിറക്കി. എന്നാൽ, ബയേൺ കോച്ച് കാർലോ ആഞ്ചലോട്ടി ആഴ്സനലിനെ കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇംഗ്ലണ്ടിൽ ചെൽസിയെ പരിശീലിപ്പിച്ചിരുന്ന കാലത്ത് എതിർചേരിയിൽ ആഴ്സനലിനെയും വെങ്ങറെയും നന്നായി നേരിട്ട ആഞ്ചലോട്ടി കൃത്യമായ ഫോർമേഷനില്ലാതെ ടീമിനെ കളത്തിലിറക്കി. റോബർട്ട് െലവൻഡോവ്സ്കി, ആർയൻ റോബൻ, ഡഗ്ലസ് കോസ്റ്റ, അർതുറോ വിദാൽ എന്നിവർ വിസിലൂതിത്തുടങ്ങിയതുമുതൽ കനത്ത ആക്രമണം അഴിച്ചുവിട്ടു. ബയേണിെൻറ ഗതി മനസ്സിലാകാതെ വിയർത്ത ആഴ്സനൽ താരങ്ങൾക്ക് ആദ്യ പ്രഹരമേറ്റത് റോബനിൽനിന്ന്. കരിയറിലെ പൊൻതൂവലായി ചേർത്തുവെക്കപ്പെേട്ടക്കാവുന്ന അതിമനോഹര ഗോൾ.
11ാം മിനിറ്റിൽ മൂന്ന് പ്രതിരോധനിരക്കാരെ വകഞ്ഞുമാറ്റി വാരകൾക്കകലെനിന്ന് ഇടങ്കാലുകൊണ്ട് തൊടുത്ത ബുള്ളറ്റ് ഷോട്ട് വില്ലുപോലെ വളഞ്ഞ് പോസ്റ്റിെൻറ ഒരറ്റത്തേക്ക് നീങ്ങുേമ്പാൾ പീറ്റർ ചെക്കിനു പകരം വലകാക്കാനിറങ്ങിയ െകാളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനക്ക് ചാടിനോക്കാനേ കഴിഞ്ഞിരുന്നുള്ളൂ. 30ാം മിനിറ്റിൽ ആഴ്സനൽ തിരിച്ചടിച്ചു. അർഹിക്കാത്ത പെനാൽറ്റിയിലായിരുന്നു അലക്സി സാഞ്ചസിെൻറ ഗോൾ. കിക്കെടുത്തത് ഗോളി മാനുവൽ ന്യൂയർ തടുത്തിെട്ടങ്കിലും സാഞ്ചസ് തന്നെ പന്ത് വലയിലാക്കി. ഇതോടെ ആദ്യപകുതി 1---^1ൽ പിരിഞ്ഞു. അലയൻസ് അറീനയിൽ സമനില പിടിച്ച് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തിരിച്ചടി കൊടുക്കാമെന്ന് വെങ്ങർ ഇടവേളയിൽ കണക്കുകൂട്ടിയിട്ടുണ്ടാകും. എന്നാൽ, രണ്ടാം പകുതിയിൽ പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. ശരവേഗത്തിൽ പന്ത് കൈമാറി ബയേണിെൻറ കുതിപ്പ്. രണ്ടാം പകുതിയിൽ അടിച്ചുകൂട്ടിയത് നാലു േഗാളുകൾ.
ആഴ്സനൽ താരങ്ങൾ മൈതാനത്ത് തപ്പിത്തടഞ്ഞു. 53ാം മിനിറ്റിൽ ലെവൻഡോവ്സ്കി ഹെഡറിലൂടെ ഗോൾ നേടി. പിന്നീട് സ്പാനിഷ് താരം തിയാഗോ അൽകൻറാരയുടെ ഏഴു മിനിറ്റ് വ്യത്യാസത്തിൽ തുടർച്ചയായ രണ്ടു ഗോളുകൾ. 56, 63 മിനിറ്റുകളിലായിരുന്നു ഇൗ ഗോളുകൾ. അവസാനം പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനിടെ (88) തോമസ് മ്യൂളറുടെ ഗോളും. ഇതോടെ ആഴ്സൻ വെങ്ങർ തലതാഴ്ത്തിനിന്നു. ഒപ്പം താരങ്ങളും. ഇനി മാർച്ച് ഏഴിന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ബയേൺ വരുേമ്പാൾ കാര്യമായൊന്നും വെങ്ങർക്കും കൂട്ടർക്കും ചെയ്യാനുണ്ടാകില്ല. തിരിച്ചുവരവ് അസാധ്യമെന്ന് കളിക്കുശേഷം വെങ്ങർ പ്രതികരിച്ചു.
റയൽ 3 – നാപോളി 1
മഡ്രിഡ്: മുൻ നാപോളി നായകൻ സാക്ഷാൽ ഡീഗോ മറഡോണയെ സാക്ഷിയാക്കിയ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ റയൽ മഡ്രിഡിന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ ആധികാരിക ജയം. സാൻറിയാഗോ ബെർണബ്യൂവിൽ കളിച്ചു പരിചയക്കുറവുള്ള നാപോളിയെ 3--^1നാണ് റയൽ മറികടന്നത്. കരീം ബെൻസേമ (18ാം മിനിറ്റ്), ടോണി ക്രൂസ് (49), കാസിമിറോ (54) എന്നിവരുടെ കളിമികവിൽ പിറന്ന ഉശിരൻ ഗോളുകൾക്കാണ് മഡ്രിഡ് സാൻറിയാഗോ ബെർണബ്യൂവിൽ ആശിച്ച ആധിപത്യം പുലർത്തിയത്. എട്ടാം മിനിറ്റിൽ ലോറെൻസോ ഇൻസിഗ്നെയുെട ഗോളിൽ നാപോളി മുന്നിലെത്തിയശേഷമായിരുന്നു റയലിെൻറ തിരിച്ചുവരവ്. രണ്ടു ഗോളുകളുടെ ലീഡ് കൈയിലിരിക്കെ സിനദിൻ സിദാെൻറ ചുണക്കുട്ടികൾക്ക് രണ്ടാം പാദം ഏറക്കുറെ എളുപ്പത്തിൽ മറികടക്കാം. നാപോളിക്ക് തിരിച്ചുവരവിന് പതിവിൽകവിഞ്ഞ് അധ്വാനിക്കേണ്ടിവരും.
എതിരാളികളെ കൂടുതൽ വിയർപ്പൊഴുക്കാതെ തളക്കാമെന്ന് കണക്കുകൂട്ടിയാണ് റയൽ താരങ്ങൾ ബൂട്ട്കെട്ടിയിരുന്നതെങ്കിലും കളിതുടങ്ങി എട്ടാം മിനിറ്റിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. മൈതാനത്തിെൻറ മധ്യഭാഗത്തുനിന്ന് മാർക്ക് ഹംസിക് മുന്നോട്ട് നീട്ടിനൽകിയ പാസിൽ ഒാഫ്സൈഡ് മറികടന്ന് ലോറൻസോ ഇൻസിഗ്നോ നീട്ടിനിറയൊഴിച്ചു. അപ്രതീക്ഷിത കിക്കിൽ റയൽ ഗോളി കെയ്ലർ നവാസിന് ചാടിേനാക്കാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. അതുവരെ ആർത്തിരമ്പിയിരുന്ന ഗാലറി ഒന്നടങ്കം നിശ്ശബ്ദമായി. പകച്ചുനിന്ന റയൽ താരങ്ങൾ തിരിച്ചടിക്കാൻ സമയമുെണ്ടന്ന സമാധാനത്തിൽ പന്തെടുത്ത് വീണ്ടും ടെച്ച്ൈലനിൽ െവച്ചു. ആക്രമണം കനപ്പിച്ച റയലിന് കൂടുതൽ കാത്തിരിക്കേണ്ടിവന്നില്ല. 18ാം മിനിറ്റിൽതന്നെ ലക്ഷ്യം കണ്ടെത്തി. ഡാനിയൽ കർവജൽ വലതുവിങ്ങിൽനിന്ന് നൽകിയ പാസിൽ കരീം ബെൻസേമ പതിവുശൈലിയിൽ ഹെഡറിലൂടെ ഗോളാക്കി. സമനില സ്വന്തം ൈമതാനത്ത് മതിയാകില്ലെന്ന് മനസ്സിലാക്കിയ റയൽ വീണ്ടും ഗോളിനായി ആർത്തിരമ്പി.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിലാണ് 49ാം മിനിറ്റിൽ ക്രൂസ് ഗോൾ നേടുന്നത്. ആർത്തിരമ്പിയ ആരാധകക്കൂട്ടത്തിെൻറ ആരവങ്ങൾ അടങ്ങുന്നതിനുമുമ്പ് അഞ്ചു മിനിറ്റിനിടെ കാസിമിറോ വീണ്ടും ഗോൾ നേടി. തകർപ്പൻ വോളിയിലൂടെയായിരുന്നു ബ്രസീൽ താരത്തിെൻറ ഗോൾ. ബോക്സിനു പുറത്തുനിന്ന് ഉയർന്നുവന്ന പന്തിനെ പുറങ്കാലുകൊണ്ടുള്ള ഉശിരനടിയിൽ പന്ത് വലയിൽ പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.