യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: സെ​മി​യി​ൽ മ​ഡ്രി​ഡ്​ ഡെ​ർ​ബി

സൂറിക്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ മഡ്രിഡ് ഡെർബി. മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിനെ തകർത്ത റയൽ മഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമണിഞ്ഞ് ആദ്യമായി ചാമ്പ്യൻസ് ലീഗ് കളിച്ച ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയ അത്ലറ്റികോ മഡ്രിഡും ഒരേ നാട്ടിലെ രണ്ടു വേദിയിലായി വീണ്ടും പോരാട്ടത്തിനിറങ്ങും. ബാഴ്സലോണയെ കീഴടക്കിയ യുവൻറസും ഫ്രഞ്ച് ക്ലബ് മോണകോയും തമ്മിലാണ് രണ്ടാം സെമി. 

ഒന്നാം പാദ സെമി മത്സരങ്ങൾ മേയ് രണ്ടിനും മൂന്നിനുമായി റയലിെൻറ സാൻറിയാഗോ ബെർണബ്യൂവിലും ഫ്രാൻസിലെ മോണകോയിലും നടക്കും. രണ്ടാം പാദ സെമി യുവൻറസ് ഹോം ഗ്രൗണ്ടായ ടൂറിനിലും അത്ലറ്റികോയുടെ വിസെെൻറ കാൾഡെറോണിലുമായി മേയ് ഒമ്പതിനും 10നുമായി നടക്കും. 2014, 2016 ചാമ്പ്യൻസ് ലീഗ് ഫൈനലിെൻറ ആവർത്തനമാണ് ഇക്കുറി സെമിയിലെ മഡ്രിഡ് ഡെർബി. അന്ന് രണ്ടു തവണയും റയലിനായിരുന്നു ജയം. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി മൂന്നാം തവണയാണ് മഡ്രിഡ് ഡെർബി. 2014-15 സീസണിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ അത്ലറ്റികോയെ വീഴ്ത്തി റയൽ മുന്നേറി. ആദ്യ പാദം സമനിലയിലും (0-0) രണ്ടാം പാദത്തിൽ റയലിന് (1-0) ജയവും. 1958ലെ യൂറോപ്യൻ കപ്പ് ഉൾപ്പെടെ ഏഴു തവണയാണ് വൻകരയുടെ പോരാട്ടത്തിൽ മഡ്രിഡ് ഡെർബി നടന്നത്. നാലിലും ജയം റയലിന്. അത്ലറ്റികോക്ക് ഒരു ജയം. രണ്ടു കളി സമനിലയും.
ലാ ലിഗ സീസൺ ഡെർബിയിൽ ആദ്യ മത്സരം 1-1ന് സമനിലയിലും രണ്ടാം മത്സരത്തിൽ റയൽ 3-0ത്തിനും ജയിച്ചിരുന്നു.

അത്ലറ്റികോ വേദിയായ വിസെെൻറ കാൾഡെറോണിെൻറ വിടവാങ്ങൽ പോരാട്ടം കൂടിയാവും ഇത്. 50 വർഷം പിന്നിട്ട വിസെെൻറ കാൾഡെറോൺ ഇൗ സീസൺ സമാപിക്കുന്നതോടെ പൊളിച്ചുനിരത്തി ‘അത്ലറ്റികോ മഡ്രിഡ് പാർക്ക്’ ആയി മാറും. അടുത്ത സീസൺ മുതൽ ലാ പിനേറ്റ സ്റ്റേഡിയമാവും അത്ലറ്റികോയുടെ ഹോം ഗ്രൗണ്ട്. വിസെെൻറയുടെ അവിസ്മരണീയ യാത്രയയപ്പ് വിജയത്തോടെ തന്നെയാവുമെന്ന് ക്ലബ് ഡയറക്ടർ ക്ലെമൻറ വില്ലാവെർഡെ പറഞ്ഞു.
Tags:    
News Summary - champions league semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.