ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ ടെസ്റ്റ്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിക്കെതിരെ ഞാ‍യറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. മുംബൈ ഫുട്ബാൾ അറീനയിൽ നടക്കുന്ന പോരാട്ടം ഇരു ടീമിനെയും സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാണ്. ആറ് മത്സരങ്ങളിൽ രണ്ടുവീതം ജയവും തോൽവിയും സമനിലയുമായി എട്ട് പോയന്റും ഒമ്പതാം സ്ഥാനവുമാണ് മഞ്ഞപ്പടയുടെ സമ്പാദ്യം.

മുംബൈയുടെ സ്ഥിതി ഇതിലും മോശമാണ്. അഞ്ച് മത്സരങ്ങളിൽ ജയിക്കാനായത് ഒന്നിൽ മാത്രം. മൂന്ന് സമനിലയും ഒരു തോൽവിയും ചേർത്ത് ആറ് പോയന്റാണ് ഐലാൻഡേഴ്സിനുള്ളത്. രാത്രി 7.30നാണ് കളി. കൊച്ചിയിൽ ബംഗളൂരു എഫ്.സിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ബ്ലാസ്റ്റേഴ്സ്. ആറിൽ ഒരു മത്സരത്തിൽപ്പോലും ക്ലീൻ ഷീറ്റില്ല. മിഖായേൽ സ്റ്റാറേ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രതിരോധനിരയെ മുംബൈക്ക് എത്രത്തോളം പരീക്ഷിക്കാൻ കഴിയുമോയെന്ന് കണ്ടറിയണം.

സ്റ്റാർട്ടിങ് ഇലവനിൽ ബ്ലാസ്റ്റേഴ്സ് ചെറിയ മാറ്റം വരുത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്ന ഗോൾ കീപ്പർ സച്ചിൻ സുരേഷും ലെഫ്റ്റ് വിങ്ങർ നോഹ സദോയിയും തിരിച്ചെത്താൻ സാധ്യതയുണ്ട്. സച്ചിൻ കളിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം കോച്ച് നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ കണക്കിൽ മുൻതൂക്കം മുംബൈക്കുണ്ട്.

Tags:    
News Summary - ISL: Mumbai City vs Kerala Blasters FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.