ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബുധനാഴ്ച തീപാറും പോരാട്ടം. ഇറ്റാലിയൻ നഗരമായ ടൂറിനിൽ യുവൻറസ് വലയിൽ രണ്ടു ഗോളടിച്ചു കയറ്റി നെഞ്ചുവിരിച്ച ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ ഇന്ന് മറുപടി അങ്കത്തിനിറങ്ങും. അതേസമയം, മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി സ്വിസ് ക്ലബ് എഫ്.സി ബാസലിനെ നേരിടും. സ്വിറ്റ്സർലൻഡിൽവെച്ച് മറുപടിയില്ലാത്ത നാലു ഗോളിന് ബാസലിനെ തരിപ്പണമാക്കിയ സിറ്റി സമ്മർദങ്ങളൊന്നുമില്ലാതെയാവും ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ മുൻനിര താരങ്ങൾക്ക് വിശ്രമം നൽകി ബെഞ്ചിനെ കളത്തിലിറക്കാനാവും കോച്ച് ഗ്വാർഡിയോളയുടെ നീക്കം.
ടോട്ടൻഹാം x യുവൻറസ്
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മിന്നുന്ന പോരാട്ടം. കരുത്തുറ്റ ഇറ്റാലിയൻ പ്രതിരോധക്കോട്ട ടൂറിനിൽവെച്ച് തകർത്തതിെൻറ ആത്മവിശ്വാസത്തിൽ തന്ത്രം മെനയുന്ന ടോട്ടൻഹാം കോച്ച് മൗറിേഷ്യാ പൊച്ചെറ്റിനോക്ക് തന്നെയാവും മുൻതൂക്കം. ആദ്യപാദത്തിൽ പത്തു മിനിറ്റിനുള്ളിൽ ഹിഗ്വെയ്െൻറ ഇരട്ടഗോളിൽ മുന്നിലെത്തിയ യുവൻറസിനെതിരെ ഇരു പകുതികളിലുമായാണ് ടോട്ടൻഹാം തിരിച്ചടിച്ചത്. കളി 2-2ന് സമനിലയിൽ പിരിഞ്ഞപ്പോൾ വിജയം കണ്ടത് പൊച്ചെറ്റിനോയുടെ കുടിലബുദ്ധി തന്നെ. അതേസമയം, ചാമ്പ്യൻസ് ലീഗിലെ ഭാഗ്യസംഘമാണ് യുവൻറസ്. കപ്പിൽ തൊട്ടില്ലെങ്കിലും കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രണ്ടു തവണ യുവൻറസ് ഫൈനലിലെത്തി. 2015ൽ ബാഴ്സലോണയും 2017ൽ റയൽ മഡ്രിഡും അവരുടെ കിരീടമോഹം തച്ചുടച്ചു. ഇക്കുറി ആ മുന്നേറ്റത്തിലെ ആദ്യ കടമ്പയാണ് ഹാരികെയ്നും ദിലി അലിയും അടങ്ങുന്ന ടോട്ടൻഹാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.