ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ക്ലബ് മൊണാക്കോയും തമ്മിലായിരുന്നു ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിലെ പോരാട്ടമെങ്കിലും അർജൻറീനക്കാരൻ സെർജിയോ അഗ്യൂറോയുടെയും കൊളംബിയൻ സ്ട്രൈക്കർ റഡമൽ ഫൽക്കാവോയുടെയും പോർവിളിയായിരുന്നു കളംനിറഞ്ഞത്. ഒടുവിൽ, ജയം അഗ്യൂറോ നയിച്ച സിറ്റിക്കായി. ഗോളും കാർഡും പെരുമഴയായി പെയ്തിറങ്ങിയ പോരാട്ടത്തിൽ 5-3ന് സിറ്റി, മൊണാക്കോയെ വീഴ്ത്തി. റഡമൽ ഫൽക്കാവോയുടെ ഇരട്ട ഗോളിലൂടെ ഫ്രഞ്ചുകാർ ഇത്തിഹാദ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കിയപ്പോൾ, ആതിഥേയർ താളം വീണ്ടെടുത്തത് പ്രിയപുത്രൻ അഗ്യൂറോയുടെ ഇരട്ട ഗോളിലൂടെ. പ്രീക്വാർട്ടർ ആദ്യ പാദത്തിലെ ആവേശപ്പോരാട്ടത്തിൽ റഹിം സ്റ്റർലിങ്ങിലൂടെ സിറ്റിയാണ് 26ാം മിനിറ്റിൽ ആദ്യം തുടങ്ങിയതെങ്കിലും ഒന്നാം പകുതി പിരിയുംമുേമ്പ മൊണാേക്ക രണ്ട് ഗോൾ ലീഡ് നേടി.
റഡമൽ ഫൽക്കാവോയുടെയും (32) കെയ്ലിയൻ ലോട്ടിെൻറയും (40) ഗോളുകളിലൂടെ 1-2ന് മൊണാക്കോ മുന്നിൽ. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ ഫൽക്കവോയെ ഒടമെൻഡി ഫൗൾചെയ്ത് വീഴ്ത്തിയതിന് മൊണാകോക്ക് പെനാൽറ്റി. പക്ഷേ, ഫൽക്കാവോയുടെ കിക്ക് സിറ്റി ഗോളി വില്ലി കബല്ലെറോ കൈപ്പിടിയിലൊതുക്കി. പിന്നീട് കണ്ടത് ഒാഫ്സൈഡ് കെണി പൊട്ടിച്ച് സ്കോർ ചെയ്യുന്ന അഗ്യൂറോയെ. 58, 71 മിനിറ്റുകളിൽ അഗ്യൂറോ ലക്ഷ്യം കണ്ടപ്പോൾ സിറ്റി കുതിച്ചു. ഇതിനിടെ 61ാം മിനിറ്റിൽ ഫൽക്കവോ രണ്ടാം ഗോളടിച്ച് മൊണാക്കോക്ക് നേരിയ മുൻതൂക്കം നൽകിയെങ്കിലും അധികം നീണ്ടുനിന്നില്ല. 77ാം മിനിറ്റിൽ ജോൺ സ്റ്റോൺസും 82ൽ ലെറോ സാനെയും സിറ്റിയുടെ ശേഷിച്ച ഗോളുകളും കണ്ടെത്തി. ജർമനിയിൽ മഡ്രിഡ് ജർമൻ ക്ലബ് ബയർലെവർകൂസനെതിരെ എവേ ഗ്രൗണ്ടിൽ 4-2നായിരുന്നു അത്ലറ്റികോ മഡ്രിഡിെൻറ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.