കസാൻ: കസാൻ അറീനയിൽ ഗോൾമഴ പെയ്തിറങ്ങിയ മത്സരത്തിൽ അവസാനചിരി ഫ്രാൻസിേൻറത്. ഇരുനിരയും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ലീഡ് മാറിമറിഞ്ഞതിനൊടുവിൽ ഫ്രാൻസിെൻറ കടുംനീല കുപ്പായക്കാർ വിജയഭേരി മുഴക്കി. അർജൻറീനയുടെ നീലയും വെള്ളയും ജഴ്സിയും കണ്ണീരിൽ കുതിർന്നു. ഗ്രൂപ് റൗണ്ടിൽ മൂന്ന് ഗോൾ വീതം മാത്രം നേടിയ ഇരുനിരകളും തമ്മിലുള്ള അങ്കത്തിൽ ഗോൾ കുറവായിരിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയ മത്സരത്തിൽ ഏഴു ഗോളുകളാണ് പിറവിയെടുത്തത്.ഇരട്ട ഗോളുമായി തിളങ്ങിയ കെയ്ലിയൻ എംബാപെയായിരുന്നു ഫ്രാൻസിെൻറ വിജയശിൽപി. അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഫ്രഞ്ച് പ്രതിരോധം കെട്ടിപ്പൂട്ടി നിർത്തിയതാണ് ഫ്രഞ്ച് വിജയത്തിൽ നിർണായകമായത്. ടീമിെൻറ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയെങ്കിലും മെസ്സിക്ക് സ്കോർ ചെയ്യാനുള്ള അവസരം ഫ്രഞ്ചുകാർ നൽകിയില്ല. ഇതോടെ, ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലെന്ന ചീത്തപ്പേര് മായ്ച്ചുകളയാൻ മെസ്സിക്കായില്ല.
ഡിഫൻസിവ് മിഡ്ഫീൽഡർ എൻഗോളോ കാെൻറയുടെ ഒരു കണ്ണ് എപ്പോഴും മെസ്സിയുടെ മേലായിരുന്നു. ഡിഫൻഡർമാരായ റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും കൂടെ ജാഗരൂകരായതോടെ മെസ്സിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മറുവശത്ത് എംബാപെയുടെ വേഗമായിരുന്നു ഫ്രാൻസിെൻറ കരുത്ത്. രണ്ടുേ ഗാളുകൾ നേടുക മാത്രമല്ല, ഗ്രീസ്മാെൻറ പെനാൽറ്റി ഗോളിനുള്ള അവസരമൊരുക്കിയതും എംബാപെയായിരുന്നു. ബെഞ്ചമിൻ പാവർഡിെൻറ മനോഹര ഗോൾകൂടി എത്തിയതോടെ ഫ്രഞ്ച് മുന്നേറ്റം അതിവേഗത്തിലായി. ഗ്രീസ്മാെൻറ ഒരു ഫ്രീകിക്ക് ബാറിൽതട്ടി പുറത്തുപോവുകയും ചെയ്തു.
മറുവശത്ത് എയ്ഞ്ചൽ ഡിമരിയയുടെ അത്ഭുത ഗോളും അവസാനഘട്ടത്തിൽ സെർജിയോ അഗ്യൂറോയുടെ ഹെഡർ ഗോളുമായിരുന്നു അർജൻറീനക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. മെർകാഡോയുടേത് ഭാഗ്യ ഗോളായിരുന്നു. ആദ്യം വെടിപൊട്ടിച്ചത് ഫ്രാൻസായിരുന്നു, 13ാം മിനിറ്റിൽ ഗ്രീസ്മാെൻറ പെനാൽറ്റിയിലൂടെ. ഇടവേളക്ക് തൊട്ടുമുമ്പും ശേഷവും ഗോൾ നേടിയാണ് അർജൻറീന മത്സരത്തിലേക്ക് തിരിച്ചുവന്നത്. 41ാം മിനിറ്റിൽ ഡിമരിയയും 48ാം മിനിറ്റിൽ മെർകാഡോയും സ്കോർ ചെയ്തു. എന്നാൽ, തളരാതെ പോരാടിയ ഫ്രാൻസ് 57ാം മിനിറ്റിൽ പാവർഡിെൻറ ഹാഫ്വോളിയിൽ ഒപ്പംപിടിച്ചു. പിന്നാലെ 64, 68 മിനിറ്റുകളിൽ ഗോളുകളുമായി എംബാപെ ടീമിെൻറ ജയമുറപ്പിച്ചു. ഇഞ്ചുറി സമയത്തായിരുന്നു അഗ്യൂറോയുടെ ഗോൾ.
ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് 4-2-3-1 ശൈലിയിൽ മാറ്റമില്ലാതെ ടീമിനെയിറക്കിയപ്പോൾ അർജൻറീന കോച്ച് ജോർജെ സാംപോളി ഒരു മാറ്റവുമായാണ് ടീമിനെ അണിനിരത്തിയത്. മുൻനിരയിൽ അേമ്പ പരാജയമായ ഗോൺസാലോ ഹിെഗ്വയ്നു പകരം ക്രിസ്റ്റ്യൻ പാവോൺ മെസ്സിക്ക് കൂട്ടായി ഇറങ്ങി. ഗോൾവലക്ക് മുന്നിൽ ഫ്രാേങ്കാ അർമാനി, പ്രതിരോധത്തിൽ ഗബ്രിയേൽ മെർകാഡോ, നികളസ് ഒടമെൻഡി, മാർകസ് റോഹോ, നികളസ് താഗ്ലിയഫികോ, മധ്യനിരയിൽ ഹാവിയർ മഷറാനോ, എവർ ബനേഗ, എൻസോ പെരസ്, എയ്ഞ്ചൽ ഡിമരിയ, മുൻനിരയിൽ മെസ്സി, പാവോൺ എന്നതായിരുന്നു അർജൻറീന ലൈനപ്. ആരാധകരുടെ മുറവിളിയുണ്ടായിട്ടും പ്രതിഭാധനനായ പൗലോ ഡിബാലയെ ഉൾപ്പെടുത്താൻ സാംപോളി തയാറായില്ല. പകരക്കാരനായിപ്പോലും താരത്തിന് അവസരം ലഭിച്ചില്ല.
ഫ്രഞ്ച് നിരയിൽ ഗോളി ഹ്യൂഗോ ലോറിസിന് മുന്നിൽ ലൂകാസ് ഹെർണാണ്ടസ്, സാമുവൽ ഉംറ്റിറ്റി, റാഫേൽ വരാനെ, ബെഞ്ചമിൻ പാവർഡ് എന്നിവർ പ്രതിരോധത്തിലും ഡിഫൻസിവ് മിഡ്ഫീൽഡർമാരായി എൻഗോളോ കാെൻറയും പോൾ പൊഗ്ബയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായി ബ്ലെയ്സ് മത്യൂഡി, അേൻറായിൻ ഗ്രീസ്മാൻ, കെയ്ലിയൻ എംബാപെ എന്നിവരും സ്ട്രൈക്കറായി ഒലിവർ ജിറൗഡും അണിനിരന്നു.
ഗോൾ 1-0-13ാം മിനിറ്റ്-അേൻറായിൻ ഗ്രീസ്മാൻ-(ഫ്രാൻസ്)
എംബാപെയുടെ വേഗതക്ക് കിട്ടിയ ഫലമായിരുന്നു ഇൗ പെനാൽറ്റി. മൈതാന മധ്യത്തിൽനിന്ന് കിട്ടിയ ലൂസ്ബാളുമായി അതിവേഗം കുതിച്ച 10ാം നമ്പറുകാരനെ തടയാൻ റോഹോയുടെ മുന്നിൽ ഫൗൾ അല്ലാതെ വഴിയില്ലായിരുന്നു. തന്നെ മറികടന്ന് ബോക്സിൽ കയറിയ എംബാപെ റോഹോയുടെ തള്ളിൽ വീണപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. ടൂർണമെൻറിലെ രണ്ടാം പെനാൽറ്റിയും അനായാസം ലക്ഷ്യത്തിലെത്തിച്ച് ഗ്രീസ്മാൻ ടീമിന് ലീഡ് നൽകി.
ഗോൾ 1-1- 41ാം മിനിറ്റ്-എയ്ഞ്ചൽ ഡിമരിയ-(അർജൻറീന)
ഇടതുവിങ്ങിൽനിന്ന് മൈതാനമധ്യത്തേക്ക് കയറിവന്ന ഡിമരിയയുടെ വ്യക്തിഗത മികവിൽനിന്ന് പിറവിയെടുത്ത ഗോൾ. പന്ത് കിട്ടിയപ്പോൾ ബോക്സിലേക്ക് കയറാൻ മെനക്കെടാതെ 35 വാര അകലെനിന്ന് ഡിമരിയയുടെ ഇടങ്കാലിൽനിന്ന് പറന്ന ഷോട്ട് ഫ്രഞ്ച് ഗോളി ലോറിസിെൻറ മുഴുനീള ഡൈവിങ്ങിന് പിടികൊടുക്കാതെ വലയുടെ ഇടതുമോന്തായത്തിൽ മുത്തമിട്ടു.
ഗോൾ 2-1
48ാം മിനിറ്റ്-ഗബ്രിയേൽ മെർകാഡോ-(അർജൻറീന)
ഇടതുവിങ്ങിൽ ഡിമരിയയെ പാവാർഡ് വീഴ്ത്തിയതിനുള്ള ഫ്രീകിക്ക് എടുത്തത് ബനേഗ. ബോക്സിലേക്കുള്ള ക്രോസ് ഫ്രഞ്ച് പ്രതിരോധം അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് മെസ്സിക്ക്. വലതുവശത്ത് ബോക്സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത ഷോട്ട് അപകടകരമായിരുന്നില്ലെങ്കിലും മെർകാഡോയുടെ കാലിൽതട്ടി വലയിൽ കയറി.
ഗോൾ 2-2
57ാം മിനിറ്റ്-ബെഞ്ചമിൻ പാവർഡ്-(ഫ്രാൻസ്)
പൂർണമായും ഫ്രാൻസിെൻറ ഇടതു-വലതു വിങ് ബാക്കുകൾക്ക് അവകാശപ്പെട്ട ഗോൾ. ഇടതുവിങ്ങിലൂടെ കയറി ഹെർണാണ്ടസ് െകാടുത്ത ക്രോസ് ആർക്കും കിട്ടാതെ ബോക്സിന് പുറത്തേക്ക് പോയപ്പോൾ വലതുവശത്തുകൂടി കയറിയെത്തിയ പാവർഡ് തൊടുത്ത മനോഹരമായ ഹാഫ് വോളി അർജൻറീനൻ ഗോളി അർമാനിക്ക് പിടികൊടുക്കാതെ വലയുടെ വലതുമൂലയിലെത്തി. 1998 സെമിയിൽ ക്രൊേയഷ്യക്കെതിതെ ലിലിയൻ തുറാം ഇരട്ട ഗോൾ നേടിയശേഷം ലോകകപ്പിൽ ഒരു ഫ്രഞ്ച് ഡിഫൻഡറുടെ ആദ്യ ഗോൾ.
ഗോൾ 3-2
64ാം മിനിറ്റ്-കെയ്ലിയൻ എംബാപെ-(ഫ്രാൻസ്)
വീണ്ടും ഇടതുവിങ്ങിൽ ഹെർണാണ്ടസിെൻറ മുന്നേറ്റം. ക്രോസ് ബോക്സിലെത്തിയപ്പോൾ ഒടമെൻഡിയുടെ കാലിൽതട്ടി
കിട്ടിയത് എംബാപെക്ക്. ഇടത്തേക്ക് വെട്ടിച്ചുകയറി എംബാപെ എടുത്ത ഷോട്ട് അനായാസം വലയിൽ.
ഗോൾ 4-2
68ാം മിനിറ്റ്-കെയ്ലിയൻ എംബാപെ -(ഫ്രാൻസ്)
നാല് മിനിറ്റിനകം എംബാപെ വീണ്ടും വെടിപൊട്ടിച്ചു. ഫ്രഞ്ച് ഗോൾമുഖത്തുനിന്ന് കാെൻറ-മത്യൂഡി-പൊഗ്ബ ത്രയം വഴിയെത്തിയ പന്ത് ജിറൗഡ് വലതുവശത്തുകൂടി ഒാടിയെത്തിയ എംബാപെക്ക് പാകത്തിൽ നീട്ടിക്കൊടുത്തു. അതിവേഗക്കാരെൻറ വലങ്കാലൻ ഷോട്ടിന് അർമാനിക്ക് മറുപടിയുണ്ടായില്ല. എംബാപെയുടെ ടൂർണമെൻറിലെ മൂന്നാം ഗോൾ.
ഗോൾ 4-3
90+3ാം മിനിറ്റ് -സെർജിയോ അഗ്യൂറോ-(അർജൻറീന)
ജയിച്ചെന്ന തോന്നലിൽ ഫ്രാൻസ് കളി തണുപ്പിച്ച ഘട്ടത്തിൽ പകരക്കാരൻ അഗ്യൂറോയുടെ കിടിലൻ ഹെഡർ ഗോൾ. മെസ്സിയുടെ ക്രോസിൽ ഫ്രഞ്ച് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ഉയർന്നുചാടിയ അഗ്യൂറോയുടെ ഹെഡർ വലയുടെ മൂലയിലെത്തി. എന്നാൽ, സമനില ഗോളിനുള്ള സമയം അവശേഷിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.