മോണകോ: ചാമ്പ്യൻസ് ലീഗിൽ രണ്ടാം സെമിഫൈനലിൽ ഇറ്റാലിയൻ കരുത്തരായ യുവൻറസ് മോണകോയുടെ ഗ്രൗണ്ടിലേക്ക് അതിഥികളായെത്തുേമ്പാൾ, േലാകം ഉറ്റുേനാക്കുന്നത് രണ്ടു കൗമാര താരങ്ങളുടെ കളിമികവിലേക്ക്. ക്വാർട്ടറിൽ സ്പാനിഷ് കരുത്തരായ ബാഴ്സലോണയെ തകർക്കുന്നതിൽ മുന്നിൽ നിന്ന യുവൻറസിെൻറ അർജൻറീനൻ സ്ട്രൈക്കർ പൗലോ ഡിബാലയും ഡോർട്മുണ്ടിനെ കെട്ടുകെട്ടിച്ച മോണകോയുടെ 20കാരൻ കീലൻ എംബാപ്പെയും തമ്മിലുള്ള ഉശിരൻ പോരിലേക്ക്.
ഹോം ഗ്രൗണ്ടിലെ മത്സരത്തിെൻറ ആനുകൂല്യത്തിൽ കണ്ണുവെച്ചാണ് മോണകോ സ്വന്തം തട്ടകത്തിൽ കളത്തിലിറങ്ങുന്നത്. ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ ഇരു പാദങ്ങളിലുമായി 6-3ന് തോൽപിച്ചാണ് മോണകോ സെമിയിലേക്ക് പ്രവേശിച്ചത്. മറുവശത്ത് ചാമ്പ്യൻസ് ലീഗ് സീസണിൽ ഇതുവരെ ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങിയ യുവൻറസ് ശക്തരായ ബാഴ്സലോണയെ ഇരു പാദങ്ങളിലുമായി 3-0ത്തിന് തോൽപിച്ചാണ് സെമി പ്രവേശനം നേടിയത്. സ്പീഡ് അറ്റാക്കിങ്ങിന് പ്രാധാന്യം നൽകുന്ന മോണകോയും പ്രതിരോധത്തിലൂന്നി തന്ത്രം മെനയുന്ന യുവൻറസും നേർക്കുനേർ ഏറ്റുമുട്ടാനൊരുങ്ങുേമ്പാൾ കളത്തിൽ തീപാറുമെന്നുറപ്പ്.
പ്രതീക്ഷയോടെ മോണകോ
മോണകോയുടെ പോർചുഗൽ മാനേജർ ലിയനാഡോ ജോർഡിം വിജയപ്രതീക്ഷയിലാണ്. എതിരാളികൾ പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയൻ സംഘമാണെന്ന് അറിയാത്തതുകൊണ്ടല്ല. ‘ഹെൻറി രണ്ടാമൻ’ എന്ന വിളിപ്പേരുള്ള കീലൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ടീമിെൻറ മികച്ച പ്രകടനം തന്നെയാണ് കോച്ചിന് പ്രതീക്ഷ നൽകുന്നത്. ആദ്യ ചാമ്പ്യൻസ് ലീഗിൽ തന്നെ നാലു നോക്കൗട്ട് മത്സരങ്ങളിലും സ്കോർ നേടിയ എംബാപ്പെ മികച്ച ഫോമിലാണ്. ഏത് പ്രതിരോധക്കാരെയും മറികടന്ന് പന്ത് വലയിലെത്തിക്കാനുള്ള മിടുക്കാണ് ഇൗ പയ്യെൻറ പ്രത്യേകത. കൂട്ടിനായി കൊളംബിയൻ സ്ട്രൈക്കർ റഡമൽ ഫൽകാവോയും എത്തുേമ്പാൾ യുവൻറസ് പ്രതിരോധ വന്മതിലുകളായ ലിയനാഡോ ബനൂച്ചിക്കും ജോർജിയോ ചെല്ലിനിക്കും നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്. റഡമൽ ഫാൽകാവോയെയും എംബാപ്പെയെയും സ്ട്രൈക്കർമാരാക്കി 4-4-2 ശൈലിയിലായിരിക്കും കളത്തിലെത്തുന്നത്.
കരുത്തരാണ് യുവൻറസ്
എതിരാളികളുടെ തട്ടകത്തിൽ ഗോൾ വഴങ്ങാതിരിക്കുക, സ്വന്തം ൈമതാനത്തെ ഗോളിൽ വിജയിച്ച് മുന്നേറുക. ഇതുവരെയും പയറ്റിപ്പോന്ന ഇൗ തന്ത്രം തന്നെയായിരിക്കും കോച്ച് മാസിമിലാനോ അലഗ്രി മോണകോയുടെ തട്ടകത്തിൽ പുറത്തെടുക്കാൻ പോകുന്നത്. ഇൗ തന്ത്രത്തിന് കോച്ചിന് പ്രയാസമെന്നും വരില്ല. ഡാനി ആൽവസ്, ബനൂച്ചി, െചല്ലിനി, അലക്സ് സാഡ്രോ തുടങ്ങിയ വൻനിര പിന്നിലുള്ളപ്പോൾ എതിരാളികളുടെ മുന്നേറ്റം തകർക്കൽ എളുപ്പമായിരിക്കും. ഗോൾപോസ്റ്റിൽ ലോകത്തെ ഒന്നാം നമ്പർ ഗോളി ജിയാൻലൂജി ബഫൺ കൂടിയാവുേമ്പാൾ ഗോൾ വഴങ്ങില്ലെന്ന് കോച്ചിന് പ്രതീക്ഷിക്കാം. പ്രതിരോധത്തിനിടയിലും കൗണ്ടർ അറ്റാക്കിൽ സ്കോർ കണ്ടെത്താൻ കഴിവുള്ള മുന്നേറ്റനിരയും ടീമിന് മുതൽക്കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.