കോഴിക്കോട്: പ്രതീക്ഷകൾ തെറ്റിക്കാതെ ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ഗംഭീര തുടക്കം. ആദ്യ കളിയിൽ മണിപ്പൂർ ക്ലബായ നെറോക എഫ്.സിയെ 2-1ന് തോൽപിച്ചാണ് ആതിഥേയർ കുതിപ്പ് തുടങ്ങിയത്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന പോരിൽ 43ാം മിനിറ്റിൽ യുഗാണ്ടൻ സ്ട്രൈക്കർ ഹെൻറി കിസേക്കയും 49ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫുമാണ് ഗോൾ നേടിയത്.
ടാരിക് സാംപ്സൺ 88ാം മിനിറ്റിൽ നെറോകയുടെ ആശ്വാസ ഗോൾ നേടി. ഈ മാസം ആറിന് ഗോവയിൽ ഇന്ത്യൻ ആരോസിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.
കിസേക്കയുടെ ഗോൾ...
ക്യാപ്റ്റൻ മാർക്കസ് ജോസഫിന് കൂട്ടായി ഹെൻട്രി കിസേക്കയാണ് ഗോകുലത്തിനായി മുൻനിരയിൽ അണിനിരന്നത്. ബാറിന് കീഴിൽ മലയാളി താരം സി.കെ. ഉബൈദ് ഗ്ലൗസണിഞ്ഞു. വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഇർഷാദ്, ജസ്റ്റിൻ ജോർജ്, കെ. മുഹമ്മദ് റാഷിദ് എന്നിവരും ആദ്യ ഇലവനിൽ മലയാളി സാന്നിധ്യമായി.
4-3-3 ശൈലിയിലായിരുന്നു ഫെർണാണ്ടോ വരേല ടീമിനെ ഒരുക്കിയത്. 3-5-2ലായിരുന്നു നെറോകയുടെ വിന്യാസം. ആദ്യ 10 മിനിറ്റിൽ ആതിഥേയർക്ക് മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. വൈകാെത കളി മാറി. 15ാം മിനിറ്റിൽ മാർക്കസിെൻറ ഷോട്ടും പിന്നാലെ കിസേക്കയുടെ ഹെഡറും എതിരാളികളെ വിറപ്പിച്ചു. 18ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ആന്ദ്രേ എറ്റിയന്നയുടെ പാസിൽനിന്ന് മുന്നേറിയ മാർക്കസ് ഇടത് മൂലയിൽനിന്ന് തൊടുത്ത ഷോട്ട് സെൻറിമീറ്റർ വ്യത്യാസത്തിലാണ് പുറത്തുപോയത്. മാർക്കസിെൻറ മാജിക് ഷോട്ടുകൾ പലതും എതിരാളികൾക്ക് ഭീഷണി സൃഷ്ടിച്ചെങ്കിലും വല കുലുങ്ങിയില്ല.
36ാം മിനിറ്റിൽ കോർണറിൽനിന്ന് ഗാർഷ്യ നീട്ടിയ പന്ത് തകർപ്പൻ ഗ്രൗണ്ടറിലൂടെ മാർക്കസ് തിരിച്ചുവിട്ടതും നേരിയ വ്യത്യാസത്തിൽ പുറത്തേക്കെത്തി. മറുഭാഗത്ത് ചൻസോ ഹോറമും ദിയാറയും നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇടതു വിങ്ങിലൂടെ ചൻസോയായിരുന്നു കൂടുതൽ അപകടകാരി. 43ാം മിനിറ്റിൽ കാത്തിരുന്ന നിമിഷമെത്തി. മധ്യനിരയിൽനിന്ന് ഹാറൂൺ അമിരിയുടെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽനിന്ന് കിസേക്ക ഗോളിലേക്ക് തിരിച്ചുവിട്ടു.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ ഗോകുലം കളിമെനഞ്ഞു. 49ാം മിനിറ്റിൽ വലത് വിങ്ങിൽനിന്ന് സെബാസ്റ്റ്യൻ താങ്മുവാൻ സാങ്ങിെൻറ ക്രോസിൽ മാർക്കസിെൻറ ഷോട്ട് സ്വന്തം നാട്ടുകാരനായ നെറോക ഗോളി മാർവിനെ കീഴ്പ്പെടുത്തി വലയിലായി.
രണ്ടാം ഗോളും വഴങ്ങിയ നെറോക പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഗോകുലം ഗോളി ഉബൈദിന് കാര്യമായ പണിയുണ്ടായില്ല. കിസേക്കയുടെയും മാർക്കസിെൻറയും ആക്രമണങ്ങളിൽപ്പെട്ട് എതിരാളികൾ അക്ഷരാർഥത്തിൽ നിലംപരിശായി. മുഖംമൂടിയണിഞ്ഞ് ഗോൾനേട്ടമാഘോഷിച്ച മാർക്കസിന് റഫറി മഞ്ഞക്കാർഡും കൊടുത്തു.
ജയമുറപ്പിച്ച ഗോകുലം ബെഞ്ചിലിരിക്കുന്നവർക്കും അവസരം നൽകി. ലാൽ റൊമാവിയയും ക്ഷേത്രി മയും മീത്തിയും കളത്തിലെത്തി. റാഷിദും കിസേക്കയും വഴിമാറിക്കൊടുത്തു. 88ാം മിനിറ്റിൽ ടാരിക് സാംപ്സൺ ബൈസിക്ക്ൾ കിക്കിലൂടെ നെറോകക്ക് ആശ്വാസമേകി. അവസാന വിസിലൂതുമ്പോൾ ഗോകുലത്തിന് 2-1െൻറ ജയം. മാർക്കസ് ജോസഫാണ് ഹീറോ ഓഫ് ദ മാച്ച്.
49' GOOAAL! Marcus Joseph makes it
— Hero I-League (@ILeagueOfficial) November 30, 2019
He nods in a cross from the right flank to double @GokulamKeralaFC's lead
GKFC 2-0 NFC#GKFCNFC #HeroILeague #LeagueForAll #IndianFootball pic.twitter.com/nwDOlkTJV5
43' GOOAAAL! Kisekka scores the first goal of the 1⃣3⃣th #HeroILeague
— Hero I-League (@ILeagueOfficial) November 30, 2019
He finds space in the penalty area, and buries the ball into the back of the net
GKFC 1-0 NFC#GKFCNFC #HeroILeague #LeagueForAll #IndianFootball pic.twitter.com/PiUqYdhnsL
88' GOAL! @NerocaFC pull one back!
— Hero I-League (@ILeagueOfficial) November 30, 2019
Taryk Sampson makes the most of a melee inside the box, as he unleashes a back-volley to halve the deficit
GKFC 2-1 NFC#GKFCNFC #HeroILeague #LeagueForAll #IndianFootball pic.twitter.com/XruxEzlGag
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.