ഐ ലീഗ്: ചെന്നൈക്കെതിരെ ഗോകുലത്തിന് തോൽവി

കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെ​െ​ന്നെ സി​റ്റി എ​ഫ്.​സി​ ഗോകു ലത്തെ പരാജയപ്പെടുത്തിയത്.

ഗോകുലത്തിനായി ഷിബിൽ മുഹമ്മദാണ് രണ്ട് ഗോളും നേടിയത്. 81, 90 മിനിറ്റുകളിലായിരുന്നു ഗോൾ നേട്ടം. ചെന്നൈക്കായി അഡോൾഫോ മിറാൻഡാ (45), പ്രവിറ്റോ രാജു (55), ശ്രീറാം (77) എന്നിവർ ഗോൾ നേടി.

ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഗോകുലം ഏഴാം സ്ഥാനത്തേക്ക് ഇറങ്ങി.

Tags:    
News Summary - i league gokulam vs chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.