പാരിസ്: ‘‘സന്തോഷം അറിയിക്കാൻ വാക്കുകളില്ല. യൂറോ കപ്പിനു ശേഷം മറ്റൊരു കടുത്ത പോരാട്ടത്തിന് ഞങ്ങൾ ഒരുങ്ങുകയാണ്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു’’ -മൂന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള െഎസ്ലൻഡ് എന്ന ദീപരാജ്യം ലോകകപ്പ് പോരാട്ടത്തിന് യോഗ്യത നേടി ചരിത്രം കുറിച്ചപ്പോൾ കോച്ച് ഹീമിയർ ഹൽഗ്രിംസണിെൻറ വാക്കുകളിൽ അത്ഭുതവും ആത്മവിശ്വാസവും. യൂറോപ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് ‘െഎ’യിൽ കൊസോവോയെ 2-0ത്തിന് തോൽപിച്ചാണ് െഎസ്ലൻഡ് കന്നിലോകകപ്പിന് നേരിട്ട് യോഗ്യത നേടിയത്.
ഇതോടെ, ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമായി െഎസ്ലൻഡ് ഫുട്ബാൾ ചരിത്രത്തിൽ ഇടംപിടിച്ചു. െഎസ്ലൻഡിനു പിന്നാലെ ഗ്രൂപ് ‘ഡി’യിൽനിന്ന് സെർബിയയും യോഗ്യത നേടി. പത്താം മത്സരത്തിൽ ജോർജിയയെ 1-0ത്തിന് തോൽപിച്ചാണ് സെർബിയ യോഗ്യത നേടിയത്. ഗ്രൂപ്പ് ‘െഎ’യിൽ ശക്തരായ ക്രൊയേഷ്യ, യുക്രെയ്ൻ എന്നിവരെ മറികടന്നാണ് െഎസ്ലൻഡ് ഗ്രൂപ് ചാമ്പ്യന്മാരായത്. പത്താം മത്സരത്തിൽ കൊസോവോയെ 2-0ത്തിന് തോൽപിച്ചപ്പോൾ, എവർട്ടൻ മിഡ്ഫീൽഡർ ജിൽഫി സിഗുർഡസൺ (40ാം മിനിറ്റ്), ബേൺലി താരം യോഹൻ ഗുഡ്മുൻസൺ (68) എന്നിവർ ഗോൾ നേടി രാജ്യത്തിെൻറ പ്രതീക്ഷ കാത്തു.
െഎസ്ലൻഡിെൻറ രണ്ടാമത്തെ പ്രധാന ടൂർണമെൻറാണിത്. കഴിഞ്ഞ വർഷം യൂറോ കപ്പിൽ കന്നിയങ്കം കുറിച്ച് ക്വാർട്ടർ വരെയെത്തി എതിരാളികളെ ഞെട്ടിച്ചിരുന്നു. അലക്സാണ്ടർ പ്രിയോവിച്ചിെൻറ ഏക േഗാളിലാണ് ജോർജിയയെ തോൽപിച്ച് സെർബിയ ഗ്രൂപ് ചാമ്പ്യന്മാരായി ലോകകപ്പിന് യോഗ്യത നേടുന്നത്.
മറ്റുമത്സരങ്ങളിൽ സ്പെയിൻ ഇസ്രായീലിനെയും ഇറ്റലി അൽബാനിയെയും ഒരുഗോളിന് തോൽപിച്ചു.
റഷ്യയിലേക്ക് ഇതുവരെ 17 രാജ്യങ്ങൾ
യൂറോപ്പ്: സ്പെയിൻ, ബെൽജിയം, െഎസ്ലൻഡ്, സെർബിയ, പോളണ്ട്, ഇംഗ്ലണ്ട്, ജർമനി.
തെക്കൻ അമേരിക്ക: ബ്രസീൽ
കോൺകകാഫ്: മെക്സിേകാ, കോസ്റ്ററീക
ആഫ്രിക്ക: ഇൗജിപ്ത്, നൈജീരിയ
ഏഷ്യ: ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ,
സൗദി അറേബ്യ
ആതിഥേയർ: റഷ്യ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.