ധാക്ക: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏഷ്യൻ വമ്പന്മാരായ ഇറാൻ, ഖത്തർ, ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ടീമുകൾ വൻ ജയങ്ങളുമായി മുന്നേറി. 40 വർഷെത്ത വിലക്കിനുശേഷം സ്റ്റേഡിയത്തിൽ വനിതകളെ അനുവദിച്ച ഗ്രൂപ്പ് ‘സി’ മത്സരത്തിൽ 14-0ത്തിന് ഇറാൻ കംബോഡിയയെ തകർത്തു.
ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ് ഇയിൽ നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപിച്ച് ഖത്തർ ഏഴു പോയൻറുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോട് സമനില വഴങ്ങിയ ഖത്തറിന് ജയം അനിവാര്യമായിരുന്നു.
ഗ്രൂപ് ബിയിൽ നേപ്പാളിനെതിരെ 5-0ത്തിനായിരുന്നു ആസ്ട്രേലിയയുടെ ജയം. ഗ്രൂപ് എഫിൽ ജപ്പാൻ 6-0ത്തിന് മംഗോളിയയെ തോൽപിച്ച് ഒന്നാമതെത്തി. ഗ്രൂപ് എച്ചിൽ 8-0ത്തിനായിരുന്നു കൊറിയയുടെ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.