റിയോ െഡ ജനീറോ: ബ്രസീലിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഫെമിംഗോയുടെ പരിശീലനകേന്ദ്രത ്തിലുണ്ടായ തീപിടിത്തത്തിൽ കൗമാരതാരങ്ങൾ ഉൾപ്പെടെ 10 പേർ വെന്തുമരിച്ചു. റിേയാ െഡ ജ നീറോയിലെ ക്ലബിെൻറ ഹോം ഗ്രൗണ്ടിനടുത്ത ട്രെയിനിങ് സെൻററിലാണ് തീപിടിത്തമുണ്ടായത്. പുലർച്ച അഞ്ചിനായിരുന്നു ദുരന്തം. മരിച്ച താരങ്ങൾ 14നും 17നും ഇടക്ക് പ്രായമുള്ളവരാണ്. ആറു താരങ്ങളും നാലു കോച്ചിങ് സ്റ്റാഫുകളുമാണ് മരിച്ചതെന്നാണ് വിവരം. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചവർക്കുൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ച പലരെയും തിരിച്ചറിയാനായിട്ടില്ല. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. രണ്ടു ദിവസം നീണ്ട ശക്തമായ മഴകാരണം െട്രയിനിങ് സെൻറർ നിലനിന്ന കെട്ടിടത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ഫ്ലെമിംഗോയുടെ സീനിയർ താരങ്ങൾക്കും ഇൗ കേന്ദ്രത്തിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.