എ.എഫ്.സി ചാമ്പ്യസ് ലീഗ് മത്സരത്തിൽ അൽ ഐനെതിരെ വമ്പൻ വിജയുവുമായി അൽ നസർ. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് അൽ നസറിസന്‍റെ വിജയം. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ അൽ നസർ അക്കൗണ്ട് തുറന്നിരുന്നു. ടാലിസ്കയാണ് നസറിനായി ആദ്യ ഗോൾ നേടിയത്.
31ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം ഗോൾ നേടി നസറിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി. ഫുട്ബാൾ കരിയറിലെ 908ാം ഗോളാണ് താരം നേടിയത്. പിന്നീട് ആറ് മിനിറ്റുകൾകപ്പുറം അൽ ഐൻ താരം ഫാബിയോ കാർഡോസോയുടെ സെൽഫ് ഗോളിലൂടെ അൽ നസറിന്‍റെ ലീഡ് മൂന്നായി. 56ാം മിനിറ്റിൽ അൽ നസർ താരം ബെന്റോയുടെ സെൽഫ് ഗോളിലൂടെ അൽ ഐൻ അക്കൗണ്ട് തുറന്നുവെങ്കിലും നസർ മത്സരത്തിലെ ആധിപത്യം തുടരുകയായിരുന്നു.
81ാം മിനിറ്റിൽ വെസ്ലെയിലൂടെ നസർ നാലം ഗോൾ നേടിയിരുന്നു. ഇഞ്ചുറി ടൈമിൽ ടാലിസ്ക തന്‍റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ നസറിന്‍റെ വിജയം പൂർണമായി. തോൽവിയോടെ റൗണ്ട് ഓഫ് 16ന്‍റെ സാധ്യതകൾ നിലവിലെ ചാമ്പ്യൻമാരായ അൽ ഐൻ മങ്ങിയിട്ടുണ്ട്. നാല് മത്സരത്തിൽ നിന്നും മൂന്നും വിജയിച്ചുകൊണ്ട് ലീഗിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ നസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.