ബാഴ്സലോണ: കറ്റാലന്മാർക്ക് ഇറ്റലിയിലെ എ.എസ് റോമയോട് തീർത്താൽ തീരാത്ത പകയുണ്ട്. കഴിഞ്ഞതവണ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ സ്വപ്നം തച്ചുടച്ചവരാണവർ. അതും ആദ്യ പാദത്തിൽ 4-1ന് ജയിച്ചതിനുശേഷം. ആ കണക്ക് പുതു ലീഗ് സീസൺ തുടങ്ങുംമുേമ്പ ബാഴ്സ വീട്ടിയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ പറയുന്നത്. ഫ്രാൻസിലെ ബോർഡോക്സിനായി കളിക്കുന്ന ബ്രസീലിയൻ വിങ്ങർ മാൽക്കമിനെ സ്വന്തമാക്കാൻ എല്ലാ നടപടികളും പൂർത്തിയാക്കിയതായിരുന്നു റോമക്കാർ. കരാർ ഉറപ്പിച്ചു, ട്വിറ്ററിൽ അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ബോർഡോക്സിൽനിന്നും റോമയിലേക്ക് ടിക്കറ്റും എടുത്ത താരം പക്ഷേ, വിമാനമിറങ്ങിയത് സ്പെയിനിലെ ബാഴ്സലോണയിൽ. എതിർ പോസ്റ്റിൽ ഗോളാക്കാൻ അടിച്ച പന്ത് സ്വന്തം വലയിലെത്തി സെൽഫ് ഗോളായ അവസ്ഥയിൽ മൂക്കത്ത് വിരൽവെച്ചിരിക്കുകയാണ് റോമക്കാർ. ഫുട്ബാൾ പ്രേമികൾക്കാവെട്ട എല്ലാം അവിശ്വസനീയവും.
കഥ ഇങ്ങനെ
2014: കൊറിന്ത്യൻസിെൻറ ഇൗ ബ്രസീലിയൻ വിങ്ങറെ ചെറുപ്പം മുതലേ ബാഴ്സലോണ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൗമാരതാരവുമായി ബാഴ്സ മാനേജ്മെൻറ് സൗഹൃദം നിലനിർത്തുകയും ചെയ്തു. രണ്ടു വർഷത്തേക്ക് ഫ്രഞ്ച് ക്ലബ് േബാർഡോക്സിലേക്ക് നീങ്ങുമെന്ന വാർത്തയെത്തിയെങ്കിലും ബാഴ്സലോണ തടഞ്ഞില്ല. എന്നാൽ, താരത്തിെൻറ കളിമികവ് ബാഴ്സ നിരീക്ഷിച്ചുകൊണ്ടിരുന്നു. 2016-18 വർഷത്തേക്കായിരുന്നു ബോർേഡാക്സിലെ കരാർ.
2018 ജൂലൈ
പുതിയ സീസണിനുമുമ്പ് ബാഴ്സയുടെ പ്രധാന ലക്ഷ്യം അത്ലറ്റികോ മഡ്രിഡിെൻറ അേൻറായിൻ ഗ്രീസ്മാനും ചെൽസിയുടെ വില്യനുമായിരുന്നു. ബ്രസീലിയൻ താരത്തെ എന്തു വിലകൊടുത്തും ക്ലബിലെത്തിക്കാൻ കോച്ച് ഏണസ്റ്റോ വാൽവർഡെയും ആഹ്വാനം ചെയ്തു. എന്നാൽ, ചെൽസിയുടെ പുതിയ കോച്ച് മൗറീസിേയാ സരി വില്യനെ വിട്ടുനൽകാൻ സന്നദ്ധമായില്ല. ചാമ്പ്യൻസ് ലീഗിലേക്ക് അടുത്ത സീസണിൽ തിരിച്ചെത്തണമെങ്കിൽ വില്യൻ വേണമെന്ന് സരി ക്ലബ് ഉടമസ്ഥൻ റോമൻ അബ്രാഹ്മോവിച്ചിനോട് പറയുകയും ചെയ്തു. ഇതോടെ തുക ബാഴ്സലോണ പ്രതീക്ഷിച്ചതിലും ഇരട്ടിയാക്കി. കറ്റാലന്മാരുടെ രണ്ടു ഒാഫറുകളും ചെൽസി തള്ളി. ഗ്രീസ്മാനായുള്ള നീക്കവും ഫലം കണ്ടില്ല. ഇതോടെ ഇൗ വർഷം കരാർ തീരുന്ന മാൽക്കമിലായി ബാഴ്സയുടെ നോട്ടം.
ജൂലൈ 23 -തിങ്കൾ വൈകുന്നേരം
ബാഴ്സലോണയുടെ ശ്രദ്ധ മുഴുവൻ വില്യനിലും ഗ്രീസ്മാനിലുമായതോടെ എ.എസ് റോമ മാൽക്കമിനായി കരുക്കൾ നീക്കി. ഒാരോ സീസണിലും 20 കോടി രൂപക്ക് വേതനം നിശ്ചയിച്ച് റോമ വാക്കാൽ കരാറിലെത്തുകയും ചെയ്തു. ബ്രസീലിയൻ മാന്ത്രികനെ സ്വന്തമാക്കിയെന്ന് റോമ ഒൗദ്യോഗികമായി ട്വീറ്റ് ചെയ്തു. എട്ടുമണിക്ക് സ്വകാര്യ ജറ്റ് വിമാനത്തിൽ താരം റോമ വിമാനത്താവളത്തിൽ എത്തുമെന്ന് അറിയിപ്പും വന്നു. എ.എസ് റോമ ആരാധകർ മാൽക്കമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക്.
23-തിങ്കൾ രാത്രി 8 മണി
റോമയുടെ നീക്കങ്ങൾ മണത്തറിഞ്ഞ ബാഴ്സലോണയുടെ ഒരു ലോങ് റേഞ്ചർ. ബാഴ്സ ടെക്നിക്കൽ ഡയറക്ടർ എറിക് അബിദാൽ ബോർഡോക്സ് പ്രസിഡൻറ് സ്റ്റീഫൻ മാർട്ടിനെ വിളിച്ചു. റോമയുടെ ഒാഫറിനേക്കാൾ ഇരട്ടി മാൽക്കമിനായി വാഗ്ദാനം ചെയ്തു. കറ്റാലന്മാരുടെ വമ്പൻ ഒാഫറിൽ മനം മാറിയ ബോർഡോക്സ് റോമയെ വിളിച്ച് കാര്യം പറഞ്ഞു. പറഞ്ഞുറപ്പിച്ച വിമാനത്തിൽ മാൽക്കം വരില്ല.
24-ചൊവ്വ
ഇരു ക്ലബുകളും മാൽക്കമിനായി പിടിവലിയായി. താരത്തിെൻറ ഏജൻറും ബോർഡോക്സിെൻറ ഒഫീഷ്യലുകളും ബാഴ്സയിലേക്ക് പറന്നു. വൻ പ്രതിഫലത്തിനു പുറമെ ഗ്രീസ്മാന് കരുതിവെച്ചിരുന്ന ഏഴാം നമ്പർ ജഴ്സിയും നൽകാമെന്ന് ബാഴ്സ. റോമയുടെ സ്പോർട്ടിങ് ഡയറക്ടർ മോൻചിയുടെ നീക്കങ്ങളെല്ലാം ഇതോടെ വെള്ളത്തിലാവുമെന്നായി. മാൽക്കമിെൻറ തീരുമാനം അറിയണമെന്നായി മോൻചി. ഏഴാം നമ്പർ ജഴ്സിയും ലഭിക്കുമെന്നായതോടെ ബാഴ്സലോണ മതിയെന്ന് മാൽക്കം.
25-ബുധൻ
ഒൗദ്യോഗിക കരാറിനും മെഡിക്കൽ ക്ലിയറൻസിനും മാൽക്കം ബാഴ്സയിലേക്ക്. കരാറിൽ ഒപ്പുവെച്ച് പ്രീസീസൺ ചാമ്പ്യൻഷിപ്പിനൊരുങ്ങുന്ന ബാഴ്സ ടീമിനോടൊപ്പം ചേരാൻ അമേരിക്കയിലേക്ക്. ബാഴ്സയുടെ വഞ്ചനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോൻചിയുടെ പ്രസ്താവന. എന്നാൽ, ഒൗദ്യോഗിക ഒപ്പിടൽ നടത്താത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് ബാഴ്സ. ഒടുവിൽ ഏറെ നാടകീയതക്കൊടുവിൽ ഒരു ബ്രസീലിയൻ വണ്ടർ ബോയും ബാഴ്സലോണയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.